വസ്ത്രങ്ങളിലെ ഫം​ഗൽ ബാധ; നൽകാം തുണികൾക്ക് ചില കരുതൽ

സമകാലിക മലയാളം ഡെസ്ക്

അലമാരയില്‍ മടക്കി സൂക്ഷിക്കുന്നതോ അയയില്‍ ഉണക്കാനിട്ടതോ ആയ വസ്ത്രങ്ങളില്‍ പലപ്പോഴും പൂപ്പല്‍ കണ്ടുവരാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വെളുത്ത പൊടിയുടെ രൂപത്തിലോ കരിമ്പന്‍ എന്ന കറുത്ത കുത്തുകളായോ ഇവ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടും.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങളിലെ ഫംഗസ്ബാധ മറ്റ് വസ്ത്രങ്ങളിലേക്ക് പകരുന്നതുമാണ്.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങളിലെ ഫംഗസ്ബാധ മറികടക്കാനുള്ള ചില വഴികള്‍ ഇതാ.

പ്രതീകാത്മക ചിത്രം | Pinterest

തുണികള്‍ സൂര്യപ്രകാശത്തില്‍ നന്നായി ഉണക്കിയശേഷം മാത്രം മടക്കി അലമാരയില്‍ സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

അലമാരയില്‍ സിലിക്ക ജെല്‍ പൗച്ചുകള്‍ സൂക്ഷിക്കാവുന്നതാണ്. ഇവ ഈര്‍പ്പം വലിച്ചെടുക്കും.

Silica gel pouches | Pinterest

തുണികള്‍ അലക്കുന്ന വെള്ളത്തില്‍ വിനാഗിരി ഉപയോ​ഗിക്കാം.

Vinegar | Pinterest

ഉപ്പ് നാരങ്ങാനീരില്‍ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി വസ്ത്രങ്ങളില്‍ പൂപ്പലുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ചശേഷം കഴുകിയുണക്കുക. പൂപ്പലിന്റെ പാടുകള്‍ മായും.

Salt and lemon juice | Pinterest

അലമാരയ്ക്കുളളില്‍ ഇളം വെളിച്ചമുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നതും ഒരു പരിധിവരെ ഫംഗസ്ബാധയെ തടയും.

പ്രതീകാത്മക ചിത്രം | Pinterest

ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം വിനാഗിരിയും ബേക്കിങ് സോഡയും ചേര്‍ത്തിളക്കി അതില്‍ മുക്കിയ ബ്രഷ് തുണിയിലെ കരിമ്പൻ ഉള്ള ഭാഗത്ത് ഉരയ്ക്കുക. പത്തുമിനിറ്റിന് ശേഷം കഴുകിക്കളയുക.

Vinegar and baking soda | Pinterest

ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടി കഴുകി ഉണക്കിയാലും കരിമ്പന്‍ മാറും.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങളിലെ ഫംഗസ് ബാധ തടയാനും ദുര്‍ഗന്ധം അകറ്റാനും ബേക്കിങ് സോഡ നല്ലതാണ്. തുണി അലക്കുമ്പോള്‍ വാഷിങ് മെഷീനില്‍ ഡിറ്റര്‍ജന്റിനൊപ്പം അരക്കപ്പ് ബേക്കിങ് സോഡയും ചേര്‍ത്ത് കഴുകുക.

Baking soda | Pinterest

ആപ്പിള്‍ സിഡെര്‍ വിനീഗറും ബേക്കിങ് സോഡയും ചേര്‍ന്ന മിശ്രിതം വസ്ത്രങ്ങളിലെ ഫംഗസ് ബാധയുള്ള ഇടങ്ങളില്‍ പുരട്ടി രണ്ട് മണിക്കൂറിനുശേഷം കഴുകിക്കളയാം.

Apple cider vinegar and baking soda | Pinterest

വസ്ത്രങ്ങള്‍ പൂര്‍ണമായും ഉണങ്ങാതെ അലമാരയില്‍ വെക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങൾ ഇസ്തിരിയിട്ടശേഷം മടക്കിവെക്കുന്നതും ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File