ആർത്തവ സമയത്തെ വേദന അലട്ടാറുണ്ടോ? ഇതാ ചില പ്രതിവിധികൾ

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളുടെ ജീവിതത്തിൽ ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ് ആർത്തവ സമയത്തെ അസഹ്യമായ വയറു വേദന. \

പ്രതീകാത്മക ചിത്രം | Pinterest

ആർത്തവ സമയത്തെ കഠിനമായ വേദന കാരണം പലപ്പോഴും ഈ ദിവസങ്ങളിലെ ദൈന്യം ദിന ജീവിതചര്യകൾ സ്ത്രീകൾക്ക് ദുസ്സഹമായി തീരാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പ്രധിവിധികൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പൈനാപ്പിളും കറുവപ്പട്ടയും

കട്ട് ചെയ്ത പൈനാപ്പിളിന് മുകളിൽ അല്പം കറുവപ്പട്ട പൊടി വിതറി കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കും. ഗർഭാശയ പേശികൾക്ക് അയവ് വരുത്താനും, വീക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങൾ ഈ രണ്ട് ചേരുവകളിലും അടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഡാർക്ക് ചോക്ലേറ്റ്

70 ശതമാനമോ അതിൽ കൂടുതലോ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിൽ സെറോടോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പേശികൾക്ക് അയവ് വരുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Dark Chocolate | Pexels

മത്തൻ വിത്തുകൾ

മത്തൻ, ഫ്ളാക്സ് എന്നിവയുടെ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അതിലടങ്ങിയിട്ടുള്ള മഗ്നീഷ്യവും സിങ്കും ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്താൻ സഹായകമാവും.

Pumpkin seeds | Pexels

ഇഞ്ചി-കറുവപ്പട്ട വെള്ളം

പേശികൾക്ക് അയവ് വരുത്താൻ ഇഞ്ചി-കറുവപ്പട്ട വെള്ളം സഹായിക്കും. ഇത് വീക്കം തടയുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File