മല്ലിയില ഇനി കാടുപോലെ വളരും, എളുപ്പത്തിൽ വളരാൻ ചില കുറുക്കുവഴികൾ

സമകാലിക മലയാളം ഡെസ്ക്

ഒരു വീട്ടിലേക്ക് ആവശ്യമായി വേണ്ടതാണ് മല്ലിയില.

coriander leaves | Pinterest

വീട്ടിലും അതുപോലെ പരിമിതമായ സ്ഥലത്തുപോലും അനായാസം മല്ലി മുളപ്പിച്ച് എടുക്കാം.

coriander plant | Pinterest

ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ കാടുപോലെ ധാരാളം മല്ലിയില വീട്ടിൽ ഉണ്ടാക്കാം.

coriander plant | Pinterest

പുതിയ മണ്ണാണെങ്കില്‍ കുമ്മായം ചേര്‍ത്ത് മണ്ണ് സൗകര്യം പോലെ വെയില്‍ കൊള്ളിച്ച ശേഷം വലിയ കല്ലുകളെല്ലാം നീക്കി ചാണകപ്പൊടി, ചകിരിച്ചോറ്, അല്‍പം വേപ്പിന്‍ പിണ്ണാക്ക്, അല്‍പം കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

അതല്ലെങ്കിൽ, നന്നായി കയ്ഫലം കിട്ടിയതും രോഗ ബാധ ഉണ്ടാകാത്തതും ചെളി ഇല്ലാത്തതും നല്ല ഇളക്കമുള്ളതുമായ ഒരു ഗ്രോബാഗിലെ മണ്ണ് എടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഗ്രോബാഗിനേക്കാള്‍ നല്ലത് അടുക്കളത്തോട്ടത്തിന് ചട്ടിയോ, വിസ്താരമുള്ള ബേസിനോ ആണ്. മഴ ഏറിയാല്‍ ഇവ അനായാസം മാറ്റി വയ്ക്കാന്‍ കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

ചട്ടിയില്‍ മുക്കാല്‍ ഭാഗത്തോളം നടീൽ മിശ്രിതം നിറയ്ക്കണം.

പ്രതീകാത്മക ചിത്രം | Pinterest

മൂന്നോ നാലോ ദിവസം ഇത് നന്നായി നനയ്ക്കുക. വിത്ത് പാകുന്നതിന്റെ അന്ന് കാലത്തും നനയ്ക്കേണ്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

വെള്ളത്തിൽ ഒരു ദിവസം കുതിര്‍ത്തതോ, തേയില വെള്ളത്തില്‍ 20 മിനിട്ട് ഇട്ടതോ ആയ വിത്താണ് ഉപയോ​ഗിക്കേണ്ടത്.

പ്രതീകാത്മക ചിത്രം | Pinterest

വിത്ത് പാകാനായി വട്ടത്തില്‍ ഒരു ചാലെടുത്ത് ഇതിലേക്ക് വിത്ത് പാകാം.

പ്രതീകാത്മക ചിത്രം | Pinterest

വിതറിയ മല്ലി വിത്തിനു മുകളില്‍ വിത്ത് മൂടത്തക്ക വിധം സംസ്‌കരിച്ച ചകിരിച്ചോര്‍ ഇടുക.

പ്രതീകാത്മക ചിത്രം | Pinterest

ചകിരിച്ചോറിനു മുകളില്‍ വെള്ളം തളിച്ചുകൊടുക്കാം. മുളയ്ക്കുന്നതു വരെ ഇങ്ങനെ നനയ്ക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മുകള്‍ ഭാഗത്ത് എപ്പോഴും നനവ് മാത്രം മതി.

പ്രതീകാത്മക ചിത്രം | Pinterest

മുളച്ചു തുടങ്ങിയാല്‍ വെയിലില്‍ വച്ച് കൊടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ആവശ്യത്തിന് വെയില്‍ കിട്ടാതിരുന്നാല്‍ മുളച്ച് നീണ്ട് ആരോഗ്യമില്ലാതെ വളരും

പ്രതീകാത്മക ചിത്രം | Pinterest

വെയില്‍ കിട്ടുന്ന സണ്‍ഷേഡിന് താഴെ വച്ചാല്‍ മഴയില്‍നിന്നും രക്ഷപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

മുളച്ചു വരുന്ന തൈകള്‍ക്ക് വെള്ളം സ്‌പ്രേ ചെയ്ത് നല്‍കാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File