തലച്ചോറിന് കൊടുക്കാം ചില്ലറ വ്യായാമങ്ങള്‍, ഏകാഗ്രത ഇരട്ടിയാകും

സമകാലിക മലയാളം ഡെസ്ക്

പേശികള്‍ക്ക് മാത്രമല്ല തലച്ചോറിനും വേണം വ്യായാമം. ഇത് ഏകാഗ്രത, ഓര്‍മശക്തി, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടാന്‍ സഹായിക്കും.

മാപ്പ് ചലഞ്ച്

അലസമായ ജീവിതശൈലി രോഗങ്ങളെ വിളിച്ചു വരുത്തും. രാവിലെ തന്നെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വ്യക്തത വരുത്തുന്നത് തലച്ചോറിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കും. മൈന്‍ഡ് മാപ്പ് നിങ്ങളില്‍ സര്‍ഗാത്മകത, പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ് എന്നിവ വര്‍ധിപ്പിക്കും.

റിവേഴ്സ് ട്രിക്

രാവിലെ പല്ലു തേക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ വലതു കൈകൊണ്ട് ബ്രഷ് പിടിക്കുന്നതിനു പകരം ഇനി ഇടതു കൈകൊണ്ട് ബ്രഷ് ചെയ്യാം. ഇത് തലച്ചോറിന് മികച്ചൊരു വ്യായാമമാണ്. ഇത് ഏകാഗ്രതയും ഫ്ലക്‌സിബിലിറ്റിയും വര്‍ധിക്കാന്‍ സഹായിക്കും.

മനക്കണക്ക്

ദിവസവും എന്തെങ്കിലുമൊക്കെ ആവശ്യത്തിന് കണക്കുകള്‍ കൂട്ടികിഴിക്കേണ്ടതായി വരാം. മിക്കയാളുകളും ഫോണിലെ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ഇത് ഈസിയാക്കും. എന്നാല്‍ അതിന് പകരം തലച്ചോറുപയോഗിച്ച് കണക്കുകൂട്ടാം. ഇത് ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന് മിനിറ്റ് സ്റ്റോറി

ഏതെങ്കിലുമൊരു വിഷയത്തില്‍ മൂന്ന് മിനിറ്റ് കണ്ടന്റ് ഉണ്ടാക്കാം. ഇത് വാക്കുകളുടെ ഒഴുക്ക്, സര്‍ഗാത്മകത, ചിന്താശേഷി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഇന്ദ്രിയങ്ങള്‍

നിങ്ങളുടെ നാല് ഇന്ദ്രിയങ്ങള്‍- കാഴ്ച, കേള്‍വി, മണം, സ്പര്‍ശം എന്നിവയെ കേന്ദ്രീകരിക്കാം. ദിവസവും രണ്ട് മിനിറ്റ് നേരം ഇന്ദിയങ്ങളെ കേന്ദ്രീകരിച്ച് വ്യായാമം ചെയ്യുന്നത് സമ്മര്‍ദം കുറയ്ക്കാനും, ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കും.

നടത്തം

രാവിലെ തന്നെ ചെറിയൊരു നടത്തം ആകാം. വേഗത കുറച്ച് ചുറ്റുപാടുകളെ ശ്രദ്ധിച്ചു നടത്തം നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.