നേരം നഷ്‌ടപ്പെടാതിരിക്കാനുള്ള ചില സ്മാർട്ട് മാർഗങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തിരക്കുള്ള ഈ ജീവിതത്തിൽ നമ്മളെല്ലാവരും ഒരുപോലെ പറയുന്ന പരാതിയാണ് ഒന്നിനും സമയം കിട്ടുന്നില്ല എന്ന്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ സമയത്തെ നല്ലരീതിയിൽ വിനിയോ​ഗിച്ചാൽ ആ പരാതി മാറ്റാവുന്നതാണ്.ചില ട്രിക്കുകൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ടൈം മാനേജ്മെന്റിന് നമ്മൾ ഏറ്റവും ആദ്യം ചെയ്യേണ്ടത് നേരത്തെ എഴുന്നേൽക്കുക എന്നതാണ്. ഇത് ടൈം മാനേജ്മെന്റിന് മാത്രമല്ല ആ ദിവസം ഊർജ്ജസ്വലരായി ഇരിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും പ്ലാൻ ചെയ്ത് ചെയ്യുന്നത് സമയം ലാഭിക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ ദിവസവും ഉണ്ടാക്കേണ്ട ഭക്ഷണങ്ങളുടെ ചാർട്ട് നേരത്തെ തയ്യാറാക്കുക. ഇത് രാവിലെ കൂടുതൽ സമയം അടുക്കളയിൽ ചെലവഴിക്കുന്നത് തടയാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണത്തിനായി ഉപയോ​ഗിക്കുന്ന പച്ചക്കറികളും പഴങ്ങളും നേരത്തെ കഴുകി വൃത്തിയാക്കി അരിഞ്ഞ് ഫ്രിഡ്ജിൽവെയ്ക്കുക. ഇത് പാചകം എളുപ്പമാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ അയേൺ ചെയ്ത് വെയ്ക്കുക. ഇത് രാവിലെയുള്ള ഓട്ടപ്പാച്ചിൽ കുറക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവെയ്ക്കാതെ അപ്പോൾ തന്നെ ചെയ്യുക. പണികൾ മാറ്റിവെയ്ക്കുമ്പോൾ ഒന്നിന് മീതെ ഒന്നായി അടിഞ്ഞ് കൂടുകയും പിന്നീട് അവ ചെയ്യാൻ സമയമില്ലാതാവുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

രാത്രിയിൽ നേരത്തെ ഭക്ഷണം കഴിച്ചതിന് ശേഷം നേരത്തെ തന്നെ കിടന്ന് ഉറങ്ങാൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File