മഴക്കാലം തുടങ്ങി? വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട മുൻകരുതലുകൾ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലം ആരോ​ഗ്യത്തിന് മാത്രമല്ല വീടുകൾക്കും വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്.

Some things to do at home during the rainy season

മഴക്കാലത്തെ ചെറിയ അശ്രദ്ധ പോലും വീടിന്റെ സുരക്ഷയെയും വൃത്തിയെയും ബാധിച്ചേക്കാം.

Some things to do at home during the rainy season

അതുകൊണ്ട് മഴക്കാലത്ത് വീടുകളിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Some things to do at home during the rainy season

മഴക്കാലം തുടങ്ങുന്നതിനു മുൻപുതന്നെ വീടിന്റെ പുറംഭിത്തികൾ പെയിന്റ് അടിച്ച് സുരക്ഷിതമാക്കണം.

Painting

കിളികൾ എത്തിക്കുന്ന കായ്കളുടെ വിത്തുകൾ മുളച്ച് ടെറസിലോ പുറം ഭിത്തികളിലോ തൈകളോ ചെടികളോ വളരുന്നത് തടയണം. ഇത്തരത്തിലുള്ള ചെടികൾ മഴക്കാലത്ത് കൂടുതൽ വലുതാകാം. ക്രമേണ ഭിത്തിയിൽ ചെടിയുടെ വേര് ഇറങ്ങി വിള്ളലുണ്ടാകാനും സാധ്യതയുണ്ട്.

Leaves sprouting from the wall

തടികൊണ്ടുള്ള വാതിലുകളും ജനാലകളും മഴക്കാലങ്ങളിൽ പൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. ഈർപ്പത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വാർണിഷ് അല്ലെങ്കിൽ ഫിനിഷിങ് ചെയ്യുന്നത് നല്ലതായിരിക്കും.

Fix Bowed Window

മഴക്കാലത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഡ്രെയിനുകളും പൈപ്പുകളും അടഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവശ്യമെങ്കിൽ അറ്റകുറ്റപണികൾ ചെയ്യാൻ മടിക്കരുത്.

Cleaning Drainage

വീടിനു മുകളിലേക്കും വൈദ്യുതകമ്പികളിലേക്കും വളർന്നു നിൽക്കുന്ന മരക്കമ്പുകൾ മഴക്കാലം തുടങ്ങും മുൻപേ വെട്ടിമാറ്റണം. മരക്കൊമ്പ് മറിഞ്ഞു വീഴുന്നതു മാത്രമല്ല, ഇലകൾ വീണ് പാത്തികൾ അടയാനും ഇല വീണ് ടെറസിലും ഷേഡുകളിലും പായൽ പിടിക്കാനുമൊക്കെ സാധ്യതയുണ്ട്.

Tree trimming

ഇലക്ട്രിക് സ്വിച്ചുകളിലും വയറുകളിലും ഈർപ്പം ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേടുവന്ന സ്വിച്ചുകളും ലൂസ് വയറുകളും മാറ്റാം. വാട്ടർപ്രൂഫ് ബോക്സുകൾ ഉപയോഗിച്ച് ഇവ സുരക്ഷിതമാക്കാം.

Electric work

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam