സമകാലിക മലയാളം ഡെസ്ക്
അടുക്കളയില്‍ ദിവസേന ഉപയോഗിക്കുന്ന പ്രധാന പച്ചക്കറിയാണ് സവാള.
ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്ത പക്ഷം സവാളയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.
ചെറിയൊരു ശ്രദ്ധയും ശുചിത്വവും പാലിച്ചാല്‍ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഒഴിവാക്കാം.
സവാള സുരക്ഷിതമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
സവാള മുറിക്കുന്നതിന് മുൻപ് പുറംതൊലി മാറ്റുകയോ അല്ലെങ്കിൽ തൊലിയോടെ തന്നെ പൈപ്പിന് താഴെ കാണിച്ചു നന്നായി കഴുകുകയോ ചെയ്യാം. തൊലി കളഞ്ഞ ശേഷം ഉള്ളിലെ പാളികൾ കഴുകുന്നതും ബാക്ടീരിയകളെ നീക്കം ചെയ്യാൻ സഹായിക്കും.
സവാള മുറിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. ഉപയോഗിക്കുന്ന കത്തിയും കട്ടിംഗ് ബോർഡും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക
മുറിച്ച സവാള പുറത്ത് വയ്ക്കരുത്. മുറിച്ച സവാളയിൽ ബാക്കി വരുന്നവ വായു കടക്കാത്ത പാത്രത്തിലാക്കി ഉടൻ തന്നെ ഫ്രിജിൽ വയ്ക്കുക. ഫ്രിജിലെ താപനില 5°C-ൽ താഴെയായിരിക്കാൻ ശ്രദ്ധിക്കണം.
സവാളയിൽ കറുത്ത പാടുകളോ , മുളയോ, അമിതമായ വാടലോ കണ്ടാൽ ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
ഉയർന്ന ചൂടിൽ പാകം ചെയ്യുന്നത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates