'ഹൈ ഹീൽ സ്റ്റൈൽ ഓക്കേ'; പക്ഷെ ഈ റൂൾസ് ഫോളോ ചെയ്യണേ

സമകാലിക മലയാളം ഡെസ്ക്

ഹൈ ഹീലുകൾ എല്ലാ കാലത്തേയും ഫാഷനാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഉപ്പൂറ്റി പൊങ്ങിയ ഈ ചെരുപ്പുകൾ അണിയുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

പ്രതീകാത്മക ചിത്രം | Pinterest

ദിവസവും മണിക്കൂറുകളോളം ഹൈ ഹീൽസ് ധരിക്കുന്നത് എല്ലുകൾക്ക് ക്ഷതമുണ്ടാകാനും ഇതുവഴി സന്ധിവാതത്തിനും കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

ഹൈ ഹീൽസ് അണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഹൈ ഹീൽസ് ധരിക്കുമ്പോൾ ചെറിയ ചുവടുകൾ വയ്ക്കുക. നീണ്ട ചുവടുകൾ ആയാസം കൂട്ടുമെന്നു മാത്രമല്ല, ബാലൻസ് തെറ്റാൻ കാരണമാവുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

പോയിന്റഡ് ഹീലുകളെക്കാൾ കൂടുതൽ ബാലൻസ് നൽകുന്നത് എല്ലാ വശവും ഒരുപോലിരിക്കുന്ന ഫ്ലാറ്റ് ഹീലുകളാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഹീല്‍സിന്റെ ഉയരം നാലു സെന്റിമീറ്ററിൽ കൂടരുത്. കഴിവതും മുൻവശം തുറന്ന ചെരുപ്പുകൾ ധരിക്കുക. മുൻഭാഗം മൂടിയ ചെരിപ്പുകൾ പെരുവിരലിന് വീക്കവും വേദനയുമുണ്ടാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ശരിയായ അളവിലുള്ള ഹൈ ഹീൽസ് വാങ്ങാൻ ശ്രദ്ധിക്കുക. കൂടുതൽ ഇറുകിയ ചെരിപ്പുകൾ പാദത്തിലെ രക്തയോട്ടം കുറയ്ക്കും.

പ്രതീകാത്മക ചിത്രം | Pinterest

പതിവായി ഹൈ ഹീൽസ് ഉപയോഗിക്കാതെ വല്ലപ്പോഴുമാക്കി കുറയ്ക്കുക. അധികനേരം ഉപയോഗിക്കേണ്ടി വന്നാൽ ഇടയ്ക്ക് ചെരിപ്പൂരി പാദങ്ങൾക്കും കണങ്കാലിനും ലഘുവ്യായാമങ്ങൾ നൽകുക.

പ്രതീകാത്മക ചിത്രം | Pinterest

ഹൈ ഹീൽസ് കാൽമുട്ടുകൾക്ക് സമ്മർദം കൂട്ടുമെന്നതിനാൽ ആർത്രൈറ്റിസ് സാധ്യത കൂട്ടും. അതിനാൽ മധ്യവയസ്കർ ഹീൽസ് ഒഴിവാക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file