സമകാലിക മലയാളം ഡെസ്ക്
വീടുകളിലെ മങ്ങിയ കണ്ണാടികള്‍ വൃത്തിയാക്കുന്നത് ഒരു ടാസ്ക്കാണ് .
ടൂത്ത് പേസ്റ്റ് തെറിച്ചും എണ്ണമയമുള്ള വിരലടയാളങ്ങള്‍ പതിഞ്ഞും ലിപ്സ്റ്റിക്ക് പറ്റിപ്പിടിച്ചും കണ്ണാടിയുടെ തിളക്കം കളയുന്നു.
പക്ഷേ ആ തിളക്കം വീണ്ടെടുക്കല്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ചില്ലറ പൊടിക്കൈകള്‍ മതി, നിങ്ങളുടെ കണ്ണാടികള്‍ തിളങ്ങും.
കണ്ണാടിയുടെ ഫ്രെയിം ആദ്യം വൃത്തിയാക്കുന്നതാകും നല്ലത്. കണ്ണാടി തുടച്ചു മിനുക്കി പിന്നീട് ഫ്രെയിം വൃത്തിയാക്കാന്‍ പോയാല്‍ കണ്ണാടിയില്‍ വീണ്ടും കറ പറ്റിയേക്കും.
മാര്‍ക്കറ്റില്‍ ധാരാളം ഗ്ലാസ് ക്ലീനിങ് സൊല്യൂഷന്‍സ് ലഭ്യമാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ അത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാം.
കടലാസുകൊണ്ട് കണ്ണാടി തുടയ്ക്കരുത്. ഇത് ചെറിയ കടലാസ് കഷണങ്ങള്‍ പറ്റിപ്പിടിക്കാനും മഷിയുടെ അടയാളം പറ്റി കണ്ണാടിയുടെ തിളക്കം കുറയ്ക്കാനും ഇടയാക്കും.
മൈക്രോഫൈബര്‍ തുണികളാണ് കണ്ണാടി തുടയ്ക്കാന്‍ ഏറ്റവും അനുയോജ്യം. പോറല്‍ വീഴാതെ കണ്ണാടി മിനുക്കാന്‍ ഇവ സഹായിക്കും.
ബാത്‌റൂമിലെ കണ്ണാടി ഈര്‍പ്പം കൊണ്ട് മങ്ങുന്നത് സ്ഥിരമാണ്. അല്പം വിനാഗിരിയും വെള്ളവും കലര്‍ന്ന മിശ്രിതം കണ്ണാടിയിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്തുകൊടുക്കുക. അല്പനേരത്തിനുശേഷം തുടച്ചുമാറ്റാം. ഇത് കണ്ണാടിയുടെ മങ്ങല്‍ മാറ്റും.
ഗ്രീസും വിരലടയാളങ്ങളും വൃത്തിയാക്കാന്‍ ഡിറ്റര്‍ജന്റും ചെറു ചൂടുവെള്ളവും കലര്‍ത്തിയ ലായനി ഉപയോഗിക്കാം. ഈ മിശ്രിതത്തില്‍ മുക്കിയ തുണി കറയുള്ള ഭാഗത്ത് വട്ടത്തില്‍ തുടച്ചെടുക്കാം.
കണ്ണാടി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത് ഹാര്‍ഡ് വാട്ടര്‍ ആകരുത്. ഇത് കറ പിടിപ്പിക്കും.
കണ്ണാടിയില്‍ ഹാര്‍ഡ് വാട്ടര്‍ വീണ കറയുണ്ടെങ്കില്‍ ബേക്കിങ് സോഡ അല്പം വെള്ളത്തില്‍ ചാലിച്ച് പേസ്റ്റ് പോലെയാക്കി കറ പിടിച്ച ഭാഗത്ത് തേച്ചുപിടിപ്പിക്കുക. അല്പസമയത്തിനുശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചുമാറ്റാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates