സമകാലിക മലയാളം ഡെസ്ക്
മിക്ക വീടുകളിലും കാണും ടൈൽസുകളിൽ എന്തെങ്കിലുമൊരു കറ പറ്റിപ്പിടിച്ചിരിക്കുന്നത്.
ഇത്തരം കറകൾ എത്ര ഉരച്ചാലും തുടച്ചാലും പോകില്ലെന്നതാണ് പലരെയും വലയ്ക്കുന്ന പ്രശ്‍നം.
എന്നാല്‍ ഇനി ഇതോർത്ത് വിഷമിക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം കറകൾ കളയാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
കാപ്പി, ചായ കറ
സോപ്പ് പൊടിയും ചൂടുവെള്ളവും യോജിപ്പിച്ച് കറ പിടിച്ചിരിക്കുന്ന ഭാഗത്ത് നന്നായി കഴുകുക. കഴുകിയതിന് ശേഷം ഹൈഡ്രജൻ പെറോക്സൈഡോ നേർപ്പിച്ച ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് തുടയ്ക്കാം.
മഷി കറ
ഒരു തുണിയിൽ അൽപം ബ്ലീച്ചിങ് പൗഡർ എടുത്ത് മഷിയായ ഭാഗത്ത് തുടയ്ക്കുക. കറ പോകുന്നത് വരെ തുടയ്ക്കണം. ഇങ്ങനെ ചെയ്‌താൽ കറ നീക്കം ചെയ്യാൻ സാധിക്കും.
എണ്ണക്കറകൾ
ബേക്കിംഗ് സോഡ, ഹൈഡ്രജൻ പെറോക്സൈഡ്, സോപ്പ് ലായനി എന്നിവ ചേർത്ത് മിക്‌സാക്കുക. ഈ മിശ്രിതം ഉപയോഗിച്ച് എണ്ണക്കറകൾ വളരെ എളുപ്പം നീക്കം ചെയ്യാവുന്നതാണ്.
നെയിൽ പോളിഷ്
കുറച്ച് കോട്ടനിലേക്ക് നെയിൽ പോളിഷ് റിമൂവർ ഒഴിച്ച് തുടയ്ക്കുക. ഹൈഡ്രജന്‍ പെറോക്‌സൈഡ്, നേര്‍പ്പിച്ച ബ്ലീച്ച് പൗഡർ എന്നിവ ഉപയോഗിച്ചും ഇത്തരം കറകൾ നീക്കം ചെയ്യാവുന്നതാണ്.
ഗ്രീസ്
സോഡയും വെള്ളവും സമാസമം മിക്‌സ് ചെയ്‌ത് ഒരു തുണി ഉപയോഗിച്ച് തുടച്ചു കളയാവുന്നതാണ്. ഫ്ലോര്‍ ക്ലീനർ ഉപയോഗിച്ചും ഇത്തരം കറകൾ കളയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates