ചിലന്തി ശല്യം അകറ്റാൻ വഴിയുണ്ട്, ഇങ്ങനെ ചെയ്തുനോക്കൂ

സമകാലിക മലയാളം ഡെസ്ക്

വീടുകളിലെ വലിയൊരു പ്രശ്‌നമാണ് ചിലന്തി വലകെട്ടുന്നത്. എത്ര വൃത്തിയാക്കിയാലും പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കും. അതെങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ചിലന്തികൾ വീട്ടിനുള്ളിലേക്ക് കടക്കാതിരിക്കാൻ പെപ്പർമിന്റ് ഓയിൽ നല്ലതാണ്. ഒരു ചെറിയ ബൗളിൽ അല്പം പെപ്പർമിന്റ് ഓയിലൊഴിച്ച് തുറന്നുവെക്കുക. അല്ലെങ്കിൽ പെപ്പർമിന്റ് ഓയിലും വെള്ളവും ചേർത്ത് യോജിപ്പിച്ചതിന് ശേഷം ചിലന്തി വരുന്ന ഭാ​ഗങ്ങളിൽ സ്പ്രേ ചെയ്യുക. പെപ്പർമിന്റിന്റെ രൂക്ഷമായ ഗന്ധം, ചിലന്തികളെ അകറ്റും.

പ്രതീകാത്മക ചിത്രം | AI Generated

വിനാഗിരിയാണ് മറ്റൊരു മാർഗം. അരക്കപ്പ് വിനാഗിരിയിൽ അത്രതന്നെ വെള്ളവും ചേർത്ത് ചിലന്തികളുണ്ടാവുന്ന സ്ഥലങ്ങളിൽ സ്പേ ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

വെളുത്തുള്ളി ചതച്ചെടുക്കുക. ഇത് കുറേ ബൗളുകളിലാക്കി, പല സ്ഥലങ്ങളിൽവെക്കാം. ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് പലയിടങ്ങളിലായി സ്‌പ്രേ ചെയ്യുന്നതും ഫലപ്രദമാണ്.

പ്രതീകാത്മക ചിത്രം | AI Generated

ചുമരുകളിൽ വിള്ളലോ മറ്റോ ഉണ്ടോയെന്ന് ഇടയ്ക്കിടെ നോക്കണം. വിള്ളലുണ്ടെങ്കിൽ അത് പെട്ടെന്ന് അടച്ചുകൊടുക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ജനാലകളിലെ മെഷ്, കവറുകൾ എന്നിവ ഇടയ്ക്കിടെ മാറ്റിക്കൊടുക്കണം.

പ്രതീകാത്മക ചിത്രം | AI Generated

കർട്ടനുകൾ സമയാസമയങ്ങളിൽ കഴുകി ഉണക്കിയെടുത്ത് ഉപയോ​ഗിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file