കണ്ണിന് താഴത്തെ കറുപ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

ഉറക്കമില്ലായ്മ മുതല്‍ പോഷകക്കുറവു വരെ കണ്ണിന് താഴത്തെ കറുപ്പിന് കാരണമാകാം.

Black circle | Pinterest

കണ്ണിന് താഴത്തെ കറുപ്പ് നീക്കാന്‍ വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകള്‍.

Black circle | Pinterest

ബദാം ഓയിൽ

വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ബദാം എണ്ണ പതിവായി പുരട്ടുന്നത് കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾ മാറാൻ സഹായിക്കുന്നതിനൊപ്പം ചർമത്തിന്‍റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Almond oil | Pinterest

റോസ് വാട്ടർ

എല്ലാത്തരം ചർമത്തിനും റോസ് വാട്ടർ ഉപയോ​ഗിക്കാം. ഉറങ്ങുന്നതിന് മുൻപ് 10-15 മിനിറ്റ് ഒരു കോട്ടനിൽ റോസ് വാട്ടർ മുക്കി കണ്ണിൽ വെക്കുന്നത് ഡാർക്ക് സർക്കിളിന് ഫലപ്രദമാണ്.

Rose water | Pinterest

കുക്കുമ്പർ

കുക്കുമ്പറിൽ കുക്കുർബിറ്റാസിൻ, ഐസോസ്കോപാരിൻ, വിറ്റെക്സിൻ തുടങ്ങിയ ആന്‍റി-ഓക്സിഡന്‍റുകൾക്കൊപ്പം വിറ്റാമിൻ സി, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും ചർമം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

cucumber | Pinterest

തക്കാളി

കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിനീരും നാരങ്ങാ നീരും ചേർത്തുള്ള മിശ്രിതം 10 മിനിറ്റ് നേരം കണ്ണിന് താഴെ പുരട്ടുന്നത് ഈ നിറവ്യത്യാസം നീക്കാൻ സഹായിക്കും.

Tomato | Pinterest

മഞ്ഞൾ

മ‍ഞ്ഞളിന്‍റെ ആന്‍റെ-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ വീക്കം കുറയ്ക്കാനും കണ്ണിന് താഴത്തെ കറുപ്പ് അകറ്റാനും സഹായിക്കും.

Turmeric | Pinterest

വിറ്റാമിൻ ഇ കാപ്സ്യൂൾ

വിറ്റാമിൻ ഇ കാപ്‌സ്യൂള്‍ കണ്ണിന് താഴത്തെ ഡാര്‍ക്ക് സര്‍ക്കിള്‍ നീക്കുന്നതിന് ഫലപ്രദമായ ചേരുവയാണ്. വിറ്റാമിന്‍ ഇ കാപ്സ്യൂിനുള്ളിലെ ജെല്ല് വെളിച്ചെണ്ണയുമായി യോജിപ്പിച്ച് ചർമത്തിൽ മസാജ് ചെയ്യുന്നത് ഗുണകരമാണ്.

Vitamin E Capsules | Pinterest

ഉറക്കം

കണ്ണിന് താഴത്തെ കറുപ്പിന്‍റെ പ്രധാന കാരണം ഉറക്കമില്ലായ്മയാണ്. മതിയായ ഉറക്കം ശരീരത്തെ വിശ്രമിക്കാനും മെച്ചപ്പെടാനും സഹായിക്കും. ഇത് ചർമത്തിന് ആരോ​ഗ്യവും യുവത്വവും നൽകും.

പ്രതീകാത്മക ചിത്രം | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File