പല്ലികളോട് പറയൂ, ബൈ ബൈ

സമകാലിക മലയാളം ഡെസ്ക്

വീടിന്റെ ചുമരുകളിലും അടുക്കളയിലും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവിയാണ് പല്ലികള്‍.

പ്രതീകാത്മക ചിത്രം | Pinterest

പലപ്പോഴും കെമിക്കല്‍ സ്‌പ്രേകള്‍ ഇവയെ തുരത്താന്‍ ഉപയോഗിക്കുമെങ്കിലും അടുക്കളയിലും മറ്റും അതുപയോഗിക്കുന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

പല്ലികളെ തുരത്താന്‍ സുരക്ഷിതവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി പൊടിക്കൈകള്‍ പരീക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വിനാഗിരിയും നാരങ്ങയും ചേര്‍ത്ത മിശ്രിതം സ്‌പ്രേ ചെയ്യാം. മിശ്രിതം നന്നായി കുലുക്കിയ ശേഷം പല്ലികളിലോ അവയെ പതിവായി കാണുന്ന ഇടങ്ങളിലോ ഇത് നേരിട്ട് തളിക്കുന്നത് പല്ലികളെ തുരത്തും

പ്രതീകാത്മക ചിത്രം | AI Generated

ശക്തമായ ഗന്ധമുള്ള ഏത് തരം വസ്തുവും പല്ലിയെ തുരത്തും. കര്‍പ്പൂരതുളസി അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് പോലുള്ള സുഗന്ധമുള്ള അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് ഇത്തരം ജീവികളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

പ്രതീകാത്മക ചിത്രം | AI Generated

പല്ലികളെ അകറ്റാനുള്ള എളുപ്പ മാര്‍ഗമാണ് തൂവലുകള്‍. കാരണം അവ പല്ലികളെ എപ്പോഴും വേട്ടയാടുന്ന പക്ഷികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. പക്ഷി തൂവലുകള്‍ പൂ പാത്രത്തിലോ വീടിന്റെ പ്രവേശന സ്ഥലത്തോ ജനാലകളിലോ സൂക്ഷിക്കാന്‍ ഇവയുടെ ശല്യം കുറയും. തൂവലുകള്‍ അലങ്കാരമായും ഉപയോഗിക്കാം

പ്രതീകാത്മക ചിത്രം | Pexels

പെപ്പർ സ്പ്രേ ഉപയോഗിച്ചും പല്ലികള തുരത്താം. ഇതിനായി ഒരു സ്പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിക്കുക. ഇനി പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കുക. ഇങ്ങനെ ചെയ്യുന്നതും പല്ലികളെ തുരത്താന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

പല്ലികള്‍ക്ക് അധികും ചൂടോ തണുപ്പോ താങ്ങാനാകില്ല. അതിനാല്‍ പല്ലി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തണുത്ത വെള്ളം ഒഴിച്ചാല്‍ പല്ലികളെ തുരത്താന്‍ സാധിക്കും. പല്ലികള്‍ എത്തുമ്പോള്‍ അവയുടെ മുകളിലേക്ക് തണുത്ത വെള്ളം ഒഴിക്കുന്നതും ഗുണം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതീകാത്മക ചിത്രം | Pexels