ബാൽക്കണിയിലെ പ്രാവ് ശല്യം മാറുന്നില്ലേ? പരിഹാരം ഇതാ

സമകാലിക മലയാളം ഡെസ്ക്

ഫ്ലാറ്റ് ജീവിതത്തിലെ ഒരു പ്രധാന വെല്ലുവിളിയാണ് ബാൽക്കണിയിലെ പ്രാവ് ശല്യം.

pigeon | Pinterest

ഫ്ലാറ്റുകൾ വർധിക്കുകയും പ്രകൃതിദത്തമായ ഇടങ്ങൾ കുറയുകയും ചെയ്തതോടെയാണ് പ്രാവുകൾ നഗരങ്ങളിലെ ഫ്ലാറ്റ് ബാൽക്കണികളെ ആശ്രയിച്ചു തുടങ്ങിയതെന്നാണ് വിദ​ഗ്ധർ പറയുന്നത്.

pigeon | Pinterest

എന്നാൽ ചില ലളിതമായ മുൻകരുതലുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

pigeon | Pinterest

ബാൽക്കണിയിൽ വലകൾ സ്ഥാപിക്കുന്നത് വഴി പ്രാവുകൾക്ക് അകത്ത് കടക്കാനോ കൂടുണ്ടാക്കാനോ സാധിക്കില്ല. ഇത് പക്ഷികൾക്ക് പരിക്കേൽപ്പിക്കാത്ത സുരക്ഷിതമായ മാർഗ്ഗമാണ്.

pigeon | Pinterest

പ്രാവുകൾ കൂടുണ്ടാക്കാൻ കൊണ്ടുവരുന്ന ചുള്ളിക്കമ്പുകളും മറ്റും അപ്പോൾത്തന്നെ നീക്കം ചെയ്യുക.

pigeon | Pinterest

ഭക്ഷണ സാധനങ്ങളോ വെള്ളമോ ബാൽക്കണിയിൽ തുറന്നുവെക്കരുത്.

pigeon | Pinterest

പ്രാവുകളുടെ കാഷ്ഠം കൃത്യമായി വൃത്തിയാക്കുക. കാഷ്ഠത്തിലെ മണം പ്രാവുകളെ വീണ്ടും അവിടേക്ക് ആകർഷിക്കും.

pigeon | Pinterest

ചുമരുകളിലും ലഡ്ജുകളിലും (Ledges) പ്രാവുകൾ ഇരിക്കുന്നത് ഒഴിവാക്കാൻ സ്പൈക്കുകൾ (Spikes) സ്ഥാപിക്കാം.

pigeon | Pinterest

പ്രാവുകൾ പതിവ് രീതികൾ പിന്തുടരുന്ന പക്ഷികളാണ്. ബാൽക്കണിയിൽ പ്രവേശിക്കുന്നത് തടയുന്നതോടെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവ അവിടെ വരുന്നത് അവസാനിപ്പിക്കും.

pigeon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File