സമകാലിക മലയാളം ഡെസ്ക്
ചില സമയങ്ങളിൽ സാമ്പാർ ഉണ്ടാക്കി കഴിഞ്ഞാൽ വെള്ളം പോലെ ആകാറുണ്ടല്ലേ?
എങ്കിൽ ഇനി മുതൽ ഹോട്ടലിലേത് പോലുള്ള നല്ല കട്ടിയുള്ള സാമ്പാർ ഉണ്ടാക്കാം.
സാമ്പാർ കട്ടിയുള്ളതാക്കാനുള്ള ചില പൊടിക്കൈകൾ ഇതാ
സാമ്പാറിന് കൊഴുപ്പ് നൽകുന്നത് പരിപ്പാണ്.സാമ്പാർ വെള്ളം പോലെയാണെങ്കിൽ കുറച്ച് പരിപ്പ് കൂടി വേവിച്ച് ഉടച്ച് ചേർക്കാം
തേങ്ങ ചിരകിയതും ചെറിയ ഉള്ളി,വറ്റൽ മുളക് എന്നിവ ചേർത്ത് വറുത്തരച്ച് സാമ്പാറിൽ ചേർത്ത് കഴിഞ്ഞാൽ സാമ്പാറിന് നല്ല കൊഴുപ്പും പ്രത്യേക രുചിയും ലഭിക്കും.
പെട്ടെന്ന് സാമ്പാർ കട്ടിയാക്കണമെങ്കിൽ ഒരു ടീസ്പൂൺ അരിപ്പൊടിയോ കടലമാവോ അൽപം വെള്ളത്തിൽ കലക്കി ചേർക്കാം. ഇത് സാമ്പാറിന് കൊഴുപ്പ് നൽകും
സാമ്പാറിൽ ചേർക്കുന്ന വെണ്ടയ്ക്ക,മുരിങ്ങയ്ക്ക തുടങ്ങിയ പച്ചക്കറികൾക്ക് പുറമേ ഒരു ചെറിയ ഉരുളക്കിഴങ്ങ് കൂടി വേവിച്ച് ഉടച്ച് ചേർത്താൽ നല്ല കൊഴുപ്പ് ലഭിക്കും.
പുളിവെള്ളം ഒഴിച്ച് സാമ്പാർ നന്നായി തിളപ്പിച്ച് വറ്റിച്ചാൽ മാത്രമേ വെള്ളത്തിന്റെ മയം മാറുകയുള്ളു.
പച്ചക്കറികൾ അമിതമായി വെന്ത് ഉടഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. എന്നാൽ സാമ്പാർ വെള്ളം പോലെ ഇരിക്കാതിരിക്കാൻ പച്ചക്കറികളുടെ അളവ് കുറച്ച് കൂടുതലാക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates