നല്ല മൃദുവായ ചപ്പാത്തി തയാറാക്കാൻ ചില പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

അത്താഴത്തിന് ചപ്പാത്തി ഉണ്ടാക്കുന്നവരാണ് നമ്മളിൽ പലരും.

പ്രതീകാത്മക ചിത്രം | Pexels

ഓരോരുത്തർ ഉണ്ടാക്കുന്ന ചപ്പാത്തിയും വ്യത്യസ്തമായിരിക്കും.

പ്രതീകാത്മക ചിത്രം | Freepik

പക്ഷെ ചപ്പാത്തി ഉണ്ടാക്കുമ്പോൾ സോഫ്റ്റാകാതെ കിട്ടുന്നതാണ് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നം.

പ്രതീകാത്മക ചിത്രം | Freepik

ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ ചപ്പാത്തി നല്ല സോഫ്റ്റായി ലഭിക്കും.

പ്രതീകാത്മക ചിത്രം | Pexels

ഒരു കപ്പ് ഗോതമ്പു പൊടിക്ക് അരക്കപ്പ് വെള്ളം എന്നതാണ് കണക്ക്.ചെറിയ ചൂടുവെള്ളത്തിൽ കുഴച്ചെടുത്താൽ ചപ്പാത്തി ഒന്നുകൂടി മൃദുവായി കിട്ടും.

പ്രതീകാത്മക ചിത്രം | Pexels

ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയില്‍ എണ്ണയും ഉപ്പും ചേര്‍ക്കുക.

പ്രതീകാത്മക ചിത്രം | Pexels

ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക.

പ്രതീകാത്മക ചിത്രം | Pexels

15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക.

പ്രതീകാത്മക ചിത്രം | Pexels

ചപ്പാത്തി എപ്പോഴും മീഡിയം ഫ്‌ളെയിമില്‍ പാകം ചെയ്‌തെടുക്കുക.

പ്രതീകാത്മക ചിത്രം | Pexels

തവ നല്ലതുപോലെ ചൂടായതിനു ശേഷം മാത്രം ചപ്പാത്തി ഇട്ടുകൊടുക്കാൻ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | Pexels

മൂന്നു തവണയിൽ കൂടുതൽ ചപ്പാത്തി തിരിച്ചും മറിച്ചും ഇടരുത്‌. അങ്ങനെ ചെയ്താൽ ചപ്പാത്തി ഉണങ്ങി പോകും.

പ്രതീകാത്മക ചിത്രം | Pexels

ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റി അല്പം എണ്ണയോ നെയ്യോ തടവി കാസരോളിൽ വയ്ക്കാം. ചപ്പാത്തിയെ ഒരു തുണി കൊണ്ട് മൂടിയ ശേഷം കാസറോൾ അടച്ചു വച്ചാൽ കൂടുതൽ നേരം മയം ഉണ്ടാകും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File