മടിയാണോ നിങ്ങളുടെ പ്രശ്നം, മറികടക്കാൻ ഇതാ വഴികളേറെയുണ്ട്

സമകാലിക മലയാളം ഡെസ്ക്

മടി മിക്കയാളുകളുടെയും ജീവിതത്തിലെ വില്ലനാണ്.

പ്രതീകാത്മക ചിത്രം | Pexels

എത്ര ശ്രമിച്ചാലും 'മടി പിടിച്ചിരിക്കുക' എന്ന 'കംഫർട്ട് സോണി'ൽ നിന്ന് പുറത്ത് വരാൻ പലർക്കും കഴിയാറില്ല.

പ്രതീകാത്മക ചിത്രം | Pexels

മടി മാറ്റി മിടുക്കരും ഊർജസ്വലരും സന്തുഷ്ടരുമാവാനുള്ള ചില വഴികൾ നോക്കാം.

പ്രതീകാത്മക ചിത്രം | pexels

ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് കൂടുതൽ ചിന്തിക്കുമ്പോൾ, ചെയ്യേണ്ടത് ചെയ്യാനുള്ള സാധ്യത കുറയുന്നു. അതുകൊണ്ട് ശ്രദ്ധ ചിന്തയിൽ നിന്നും പ്രവർത്തനത്തിലേക്ക് മാറ്റുക.

പ്രതീകാത്മക ചിത്രം | Pexels

എന്തെങ്കിലും ചെയ്യാൻ തോന്നിയാൽ, ആ പ്രവർത്തനത്തിലേക്കുള്ള ആദ്യ ചെറിയ ചുവടുവെപ്പ് പെട്ടന്ന് നടത്തുക.

പ്രതീകാത്മക ചിത്രം | pexels

ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കുന്ന മൊബൈൽ, ടിവി പോലുള്ള കാര്യങ്ങളെ ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pexels

ഒരു ജോലി ചെയ്യുമ്പോൾ അതിന്റെ റിസൾട്ട് മുന്നേ കൂട്ടി മനസ്സിൽ കാണുന്നത് ജോലി പൂർത്തീകരിക്കാൻ നിങ്ങൾക്ക് പ്രചോദനമാകും. പ്രത്യേകിച്ച് ആ ജോലിയുടെ പോസിറ്റിവ് ഫലങ്ങൾ.

പ്രതീകാത്മക ചിത്രം | Pexels

ചെയ്യുന്ന കാര്യം എന്തായാലും അതിൽ താല്പര്യം കണ്ടെത്തുക എന്നത് മടി മറികടക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

ഏത് ജോലി ചെയ്യുമ്പോഴും, എന്ത് കാര്യത്തിൽ ഏർപ്പെട്ടാലും അതിനിടയ്ക്ക് മതിയായ ഇടവേള എടുക്കേണ്ടത് അനിവാര്യമാണ്. അതല്ലെങ്കിൽ തുടർച്ചയായ ജോലി നിങ്ങളെ മടുപ്പിക്കും, ചെയ്യാനുള്ള താല്പര്യം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

മടി മറികടക്കണമെങ്കിൽ ആദ്യം കൃത്യമായ ഒരു ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. കൃത്യ സമയത്ത് ആഹാരം കഴിക്കുക.

പ്രതീകാത്മക ചിത്രം | Pexels

ചെയ്യേണ്ട കാര്യങ്ങൾ പൂർത്തീകരിച്ചാൽ സ്വയം അഭിനന്ദനങ്ങൾ നൽകുക. ചെയ്യേണ്ട കാര്യം ചെയ്‌താൽ മാത്രം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം ലഭിക്കും എന്ന തീരുമാനത്തിലെത്തുക.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File