പാൽ പെട്ടെന്ന് പുളിക്കാതിരിക്കാൻ വീട്ടമ്മമാർ അറിയേണ്ട ടിപ്പുകൾ

സമകാലിക മലയാളം ഡെസ്ക്

പാൽ പെട്ടെന്ന് പുളിക്കുന്നത് പല വീടുകളിലും നേരിടുന്ന ഒരു പ്രശ്നമാണ്.

Milk

ശരിയായി സൂക്ഷിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് പുളിക്കുകയോ കേടാകുകയോ ചെയ്യുന്ന ഒന്നാണ് പാൽ .

Milk

എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാൽ കൂടുതൽ സമയം ഫ്രഷായി സൂക്ഷിക്കാം.

Milk

വാങ്ങിയ ഉടൻ തന്നെ പാൽ തിളപ്പിച്ച് വയ്ക്കുന്നത് ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും.

Milk

പാൽ തിളപ്പിച്ച് തണുത്തതിനു ശേഷം മാത്രം വേണം ഫ്രിഡ്ജിലേക്ക് മാറ്റാൻ.

Milk

പലരും പാൽ ഫ്രിഡ്ജിന്റെ ഡോറിലുള്ള കള്ളികളിലാണ് വയ്ക്കാറുള്ളത്. എന്നാൽ ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം വാതിലിലെ താപനിലയിൽ മാറ്റമുണ്ടാകുന്നത് ഇത്തരത്തിൽ വയ്ക്കുന്ന പാൽ പെട്ടെന്ന് കേടാകാൻ കാരണമാകും. അതുകൊണ്ട് ഫ്രിഡ്ജിന്റെ ഉൾവശത്തുള്ള തണുപ്പ് കൂടിയ ഭാഗത്ത് പാൽ വയ്ക്കാൻ ശ്രദ്ധിക്കാം.

Milk

വൃത്തിയുള്ള പാത്രങ്ങളിൽ പാൽ തിളപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. നേരിയ തോതിൽ പഴയ പാലിന്റെ അംശമോ സോപ്പിന്റെ അംശമോ പാത്രത്തിലുണ്ടെങ്കിൽ അതും പാൽ പിരിയാൻ കാരണമാകും.

Milk

ഫ്രിഡ്ജ് ഇല്ലെങ്കിൽ പാൽ ഓരോ 5-6 മണിക്കൂർ കൂടുമ്പോഴും തിളപ്പിച്ചു വയ്ക്കുന്നത് നല്ലതാണ്. എന്നാൽ ഓരോ തവണ തിളപ്പിക്കുമ്പോഴും പാൽ പാത്രം നന്നായി അടച്ചു വേണം വയ്ക്കാൻ.

Milk

നേരിട്ടുള്ള സൂര്യപ്രകാശമോ ശക്തമായിട്ടുള്ള കൃത്രിമ വെളിച്ചമോ പാലിന്റെ ഗുണമേന്മ കുറയ്ക്കാൻ സാധ്യതയുണ്ട്. വെളിച്ചം തട്ടുന്നത് പാലിന്റെ രുചി മാറാനും വിറ്റാമിനുകൾ നശിക്കാനും ഇടയാക്കും. പാൽ എപ്പോഴും ഇരുണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് വേണം സൂക്ഷിക്കാൻ.

Milk

പാൽ പാത്രത്തിൽ നിന്ന് എടുത്ത ശേഷം ബാക്കി വന്ന പാൽ ഒരിക്കലും തിരിച്ചു പാക്കറ്റിലേക്കോ പ്രധാന പാത്രത്തിലേക്കോ വീണ്ടും ഒഴിച്ച് സൂക്ഷിക്കുന്നതും പാൽ കേടാവാൻ കാരണമാകും.

Milk

പാൽ തിളപ്പിക്കുമ്പോൾ അല്പം വെള്ളം ചേർക്കണം, ഇത് പാത്രത്തിന്റെ അടിയിൽ പാൽ പിടിക്കാതിരിക്കാൻ സഹായിക്കും.

Milk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam