ഉള്ളി വറുക്കുമ്പോൾ കരിയാതിരിക്കാൻ ഇതാ ചില ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

ബിരിയാണിയിലേയും നെയ്ച്ചോറിലേയും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്പിയും ഗോൾഡൻ ബ്രൗൺ നിറത്തിലും വറുത്തെടുക്കുന്ന ഉള്ളി.

Crispy onion fry | Pinterest

ഉള്ളി വറുക്കുമ്പോൾ നമ്മുടെ ചെറിയൊരു അശ്രദ്ധ മതി അത് പെട്ടെന്ന് കരിഞ്ഞ് കയ്പ്പാകാൻ.

Crispy onion fry | Pinterest

അതിനാൽ ഉള്ളി കരിയാതെ വറുത്തെടുക്കാൻ സഹായിക്കുന്ന ചില ലളിതമായ ടിപ്സുകൾ അറിയാം.

Crispy onion fry | Pinterest

ഒരേ രീതിയിൽ ഉള്ളി വറുത്ത് കിട്ടണം എങ്കിൽ ഉള്ളി അരിയുന്നത് ഒരേ കനത്തിലായിരിക്കണം. അല്ലെങ്കിൽ ഉള്ളിയുടെ വേവ് വത്യാസമാവുകയും ചിലത് കരിഞ്ഞുപോകാനും ചിലത് പാകം ആകാതേയും വരും.

Onion | Pinterest

എണ്ണ നന്നായി ചൂടായ ശേഷം മാത്രമേ അതിലേക്ക് ഉള്ളി ഇടാവൂ. അല്ലെങ്കില്‍ ഉള്ളി കൂടുതല്‍ എണ്ണ കുടിക്കും. ഉള്ളി ഇട്ട ശേഷം മീഡിയം അല്ലെങ്കില്‍ ഹൈ ഫ്ലെയിമില്‍ മാത്രം ഉള്ളി പൊരിക്കുക. തുടർച്ചയായി ഇളക്കാൻ മറക്കരുത്.

Crispy onion fry | Pinterest

ഉള്ളി ഇളം സ്വര്‍ണ്ണനിറമാകുമ്പോള്‍ തന്നെ അടുപ്പത്ത് നിന്നും കോരിയെടുത്ത് ഒരു പേപ്പര്‍ ടവ്വലില്‍ തുല്യമായി പരത്തുക. ഇത് കുറച്ചു കഴിയുമ്പോള്‍ കുറച്ചു കൂടി കടും നിറമാകും.

Crispy onion fry | Pinterest

ഉള്ളി വറുക്കുമ്പോൾ പെട്ടന്ന് ബ്രൗൺ നിറത്തിലാകാൻ പഞ്ചസാര ഒരു നുള്ള് ഇടാവുന്നതാണ്.

Sugar | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File