സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചേരുവകളിലൊന്നാണ് ഉപ്പ്.
എന്നാൽ മഴക്കാലത്ത് ഉപ്പിൽ ഈർപ്പം കയറി കട്ടപിടിക്കുന്നത് പല വീടുകളിലെയും പ്രശ്നമാണ്.
കട്ടപിടിച്ച ഉപ്പ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും അളവ് കൃത്യമായി എടുക്കാനും പ്രയാസമാകുകയും ചെയ്യും.
ഈ പ്രശ്നം എളുപ്പത്തിൽ ഒഴിവാക്കാനായി ചില ടിപ്പുകൾ നോക്കാം
ഉപ്പ് എപ്പോഴും എയർടൈറ്റ് കണ്ടെയ്നറിലാണ് സൂക്ഷിക്കേണ്ടത്. വായുവിലെ ഈർപ്പം അകത്ത് കടക്കാതിരിക്കാൻ ഇത് സഹായിക്കും.
ഉപ്പ് എടുക്കുമ്പോൾ സ്പൂൺ പൂർണമായും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. ചെറിയ അളവിലുള്ള വെള്ളം പോലും ഉപ്പ് കട്ടപിടിക്കാൻ കാരണമാകും.
ഉപ്പ് എടുത്ത ശേഷം പാത്രം തുറന്നുവെക്കരുത്. കൂടുതൽ സമയം തുറന്നുകിടക്കുമ്പോൾ വായുവിലെ ഈർപ്പം ഉപ്പിലേക്ക് കടക്കാൻ സാധ്യത കൂടുതലാണ്.
ഗ്യാസ് സ്റ്റൗവിന് തൊട്ടടുത്തോ സിങ്കിന് സമീപമോ ഉപ്പ് സൂക്ഷിക്കുന്നത് ഒഴിവാക്കുക. ചൂടും നീരാവിയും ഉപ്പിൽ ഈർപ്പം വർധിപ്പിക്കും.
ഉപ്പുപാത്രത്തിൽ കുറച്ച് ഉണങ്ങിയ അരി ചേർത്തുവെക്കുന്നത് അധിക ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കും. അതിനാൽ ഉപ്പ് കൂടുതൽ നേരം പൊടിപൊടിയായി തുടരും.
വളരെ വലിയ അളവിൽ വാങ്ങി ദീർഘകാലം സൂക്ഷിക്കുന്നതിനേക്കാൾ ആവശ്യത്തിന് മാത്രം വാങ്ങുന്നത് ഉപ്പിന്റെ ഗുണനിലവാരം നിലനിർത്താൻ സഹായിക്കും.
നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതും ഈർപ്പം കുറവുള്ളതുമായ സ്ഥലങ്ങലിൽ ഉപ്പ് സൂക്ഷിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates