സമകാലിക മലയാളം ഡെസ്ക്
കറികൾക്ക് മണവും ഗുണവും നൽകുകയും ആരോഗ്യത്തിന് മികച്ചതുമായ ഒന്നാണ് കറിവേപ്പില.
എന്നാൽ വിപണിയിൽ നിന്ന് നാം വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ കീടനാശിനികൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് എത്രപേർക്കറിയാം?
ഇലകളിൽ മെഴുക് പോലെ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികൾ വെറുതെ വെള്ളത്തിൽ കഴുകിയതുകൊണ്ട് മാത്രം നീക്കം ചെയ്യാൻ കഴിയില്ല.
വീട്ടിലുള്ള ചില പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കറിവേപ്പില പൂർണ്ണമായും ശുദ്ധീകരിച്ചെടുക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പും രണ്ട് ടേബിൾസ്പൂൺ വിനാഗിരിയും കലർത്തി കറിവേപ്പില 15 മിനിറ്റ് മുക്കിവെക്കുക. ഉപ്പ് വിഷാംശങ്ങളെ ഇളക്കി മാറ്റുമ്പോൾ വിനാഗിരി അതിലെ രാസവസ്തുക്കളെ നിർവീര്യമാക്കുന്നു.
പുളിവെള്ളവും മികച്ചൊരു ക്ലീനിംഗ് ഏജന്റാണ്. പുളിയിലെ അസിഡിറ്റി ഇലകളിലെ കീടനാശിനികളെ എളുപ്പത്തിൽ നീക്കം ചെയ്യും. 15 മിനിറ്റ് പുളിവെള്ളത്തിൽ വെച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ കറിവേപ്പില സുരക്ഷിതമായി ഉപയോഗിക്കാം.
അര ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകൾ അതിൽ കുറച്ചുനേരം ഇട്ടു വെക്കുക. രാസമാലിന്യങ്ങളെ വേരോടെ പിഴുതെറിയാൻ ബേക്കിംഗ് സോഡയ്ക്ക് പ്രത്യേക കഴിവുണ്ട്.
ഒരു ലിറ്റർ വെള്ളത്തിൽ 20 മില്ലി വിനാഗിരി ചേർത്ത് ഇതിലേക്ക് കറിവേപ്പില പത്ത് മിനിറ്റ് നേരത്തേക്ക് മുക്കി വക്കുക. ശേഷം വിനാഗിരി ലായനിയിൽനിന്നും കറിവേപ്പില പുറത്തെത്തെടുത്ത് ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക.
ഏത് രീതി ഉപയോഗിച്ചാലും അവസാനം അല്പം ഇളം ചൂടുവെള്ളത്തിൽ കൂടി ഇലകൾ കഴുകുന്നത് അവശേഷിക്കുന്ന മാലിന്യങ്ങളെ പൂർണ്ണമായും നീക്കാൻ സഹായിക്കും.
കഴുകിയെടുത്ത ഇലകൾ വെള്ളം വറ്റിയ ശേഷം ഒരു സിപ് ലോക്ക് കവറിലോ വായു കടക്കാത്ത പാത്രത്തിലോ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദീർഘകാലം അതിന്റെ ഗുണവും മണവും നിലനിൽക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates