വെളിച്ചെണ്ണയിൽ മായമുണ്ടോ? കണ്ടെത്താൻ ചില ട്രിക്കുകൾ

സമകാലിക മലയാളം ഡെസ്ക്

ഇന്ന് വിപണിയിൽ ലഭിക്കുന്ന വെളിച്ചെണ്ണയിൽ പലപ്പോഴും മായം കലരാറുണ്ട്.

Pure coconut oil | Pinterest

വിലകൂടിയ വെളിച്ചെണ്ണ വാങ്ങുമ്പോൾ അതിൽ പാരഫിൻ വാക്സോ മറ്റ് നിലവാരം കുറഞ്ഞ എണ്ണകളോ ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയുക അത്ര എളുപ്പമല്ല.

Pure coconut oil | Pinterest

കടയിൽ നിന്നും വാങ്ങിയ നിങ്ങളുടെ വെളിച്ചെണ്ണയിൽ മായം കലർന്നിട്ടുണ്ടോ എന്ന് നോക്കാനുള്ള ട്രിക്കുകൾ നോക്കാം

Pure coconut oil | Pinterest

ഒരു ചെറിയ കുപ്പിയിൽ വെളിച്ചെണ്ണയെടുത്ത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ കട്ടപിടിച്ചിരിക്കും. അല്ലെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന മായം ദ്രാവകരൂപത്തിൽ കുപ്പിയുടെ മുകളിൽ കാണാം.

പ്രതീകാത്മക ചിത്രം | AI Generated

വെളിച്ചെണ്ണ വാങ്ങുമ്പോൾ അതിൻ്റെ നിറം ശ്രദ്ധിക്കാം. ശുദ്ധമായ വെളിച്ചെണ്ണ എപ്പോഴും തെളിഞ്ഞിരിക്കും.

Pure coconut oil | Pinterest

ചെറിയ ബൗളിൽ അൽപം വെളിച്ചെണ്ണയെടുക്കാം. ഇതിലേയ്ക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കാം. വെളിച്ചെണ്ണയുടെ നിറം മാറാതെയോ വേർപിരിയാതെയോ ബട്ടറുമായി കലർന്നാൽ അത് ശു​ദ്ധമായതാണ്.

പ്രതീകാത്മക ചിത്രം | AI Generated

പാനിലേയ്ക്ക് വെളിച്ചെണ്ണയെടുത്ത് ചൂടാക്കാം. കരിഞ്ഞ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ടാകാം.

പ്രതീകാത്മക ചിത്രം | AI Generated

വെളിച്ചെണ്ണ ഈർപ്പമുള്ള ഇടങ്ങളിൽ സൂക്ഷിക്കുന്നത് വളരെ വേഗം അത് കേടാകുന്നതിന് കാരണമാകും.

Coconut Oil | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file