ഇങ്ങനെ ചെയ്തു നോക്കൂ, പാവയ്ക്കയുടെ കയ്പ്പ് മാറ്റാം

സമകാലിക മലയാളം ഡെസ്ക്

പാവയ്ക്കയുടെ കയ്പ്പ് കാരണം ഭൂരിഭാഗം ആളുകളും ഇതിനെ കറികളിൽ നിന്നും ഒഴിവാക്കാറാണുള്ളത്.

Bitter gourd | Pinterest

എന്നാൽ ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ്‌ പാവയ്ക്ക.

Bitter gourd | Pinterest

പാവയ്ക്ക നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

Bitter gourd | Pinterest

ചില വഴികൾ പരീക്ഷിച്ചാൽ പാവയ്ക്കയുടെ കയ്പ്പ് എളുപ്പത്തിൽ മാറ്റാനാകും.

Bitter gourd | Pinterest

പാവയ്ക്കയുടെ പരുക്കനായ പുറംതൊലി ചുരണ്ടി കളഞ്ഞാൽ അതിന്റെ കയ്പ്പ് കുറയും.

പ്രതീകാത്മക ചിത്രം | AI Generated

പാവയ്ക്ക കഷണങ്ങളാക്കി മുറിച്ച്, അതിലെ വലിയ കുരുക്കൾ നീക്കം ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധി വരെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

പാവയ്ക്കയുടെ കയ്പ്പ് കളയാനുള്ള ഏറ്റവും എളുപ്പമായ മാർഗം ഉപ്പാണ്. അരിഞ്ഞുവെച്ച കഷണങ്ങളിൽ ഉപ്പ് പുരട്ടി കഷണങ്ങൾ 20-30 മിനിറ്റ് നേരം വെക്കുന്നത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

പാവയ്ക്ക ചെറുതായി അരിഞ്ഞ് ചൂടുള്ള ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്നതും കയ്പ്പ് കുറക്കാൻ സഹായിക്കും. ഉപ്പ് പാവയ്ക്കയുടെ കയ്പ്പുള്ള നീര് പുറത്തേക്ക് വലിച്ചെടുക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ശർക്കര ചേർത്ത് പാകം ചെയ്യുന്നതോ ശർക്കര പുറത്ത് തൂകി വയ്ക്കുന്നതോ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

jaggery | Pinterest

പാവയ്ക്ക പാചകത്തിന് എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കഷണങ്ങളാക്കി തെെരിലോ യോഗർട്ടിലോ ഇട്ടുവെക്കുന്നത് കയ്പ്പ് കുറയാൻ സഹായിക്കും.

Curd | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File