കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കാന്‍ ചില വഴികള്‍

സമകാലിക മലയാളം ഡെസ്ക്

വെള്ളം കുടിക്കാന്‍ കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ കയ്യില്‍ കരുതുന്നവരാണ് നമ്മളിൽ ചിലർ.

Copper bottle | Pinterest

സ്ഥിരമായി കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിക്കുമ്പോള്‍ ഇതിന്റെ ഉള്ളില്‍ കറ അടിഞ്ഞുകൂടുകയും ഇരുണ്ട നിറമായി മാറുകയും ചെയ്യുന്നു.

Copper bottle | Pinterest

ഇത് വൃത്തിയാക്കാന്‍ ചിലപ്പോഴെല്ലാം ബുദ്ധിമുട്ടുമാണ്. എന്നാല്‍ അവ അനായാസമായി വൃത്തിയാക്കാനും അവയുടെ തിളക്കം വീണ്ടെടുക്കാനുമുള്ള ചില വിദ്യകൾ നോക്കാം

Copper bottle | Pinterest

ബേക്കിംഗ് സോഡ + വിനാഗിരി

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും 2 ടീസ്പൂണ്‍ വിനാഗിരിയും കലര്‍ത്തുക. ഈ മിശ്രിതം കുപ്പിയിലാകെ ഒഴിക്കുക. കുറച്ച് മിനിറ്റ് ഇരുന്നശേഷം നന്നായി കഴുകുക. വാട്ടര്‍ ബോട്ടിലിലെ കറയും പോകും നിറവും തിരിച്ചുകിട്ടും.

Baking soda and vinegar | Pinterest

ഉപ്പ് + നാരങ്ങ നീര്

കുപ്പിയില്‍ ഉപ്പും വെള്ളവും ഏതാനും തുള്ളി നാരങ്ങാനീരും നിറച്ച് വയ്ക്കുക. കഴുകുന്നതിന് മുമ്പ് ഇത് കുറച്ച് നേരം കുതിരണം. ശേഷം കഴുകിയാല്‍ കുപ്പി ക്ലീന്‍ ആകും.

Salt and lemon juice | Pinterest

പുളി ഉപയോഗിക്കുക

പുളിയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കോപ്പര്‍ ഉപകണങ്ങള്‍ വൃത്തിയാക്കാന്‍ മികച്ചതാണ്. വെള്ളക്കുപ്പിയില്‍ പുളി നന്നായി തടവിയശേഷം കുറച്ചുനേരം വെക്കുക. ശേഷം നന്നായി കഴുകുക.

Tamarind | Pinterest

കെച്ചപ്പ്

കോപ്പര്‍ കറ നീക്കം ചെയ്യാന്‍ പ്രകൃതിദത്ത ആസിഡായി കെച്ചപ്പ് ഉപയോഗിക്കാം. കുറച്ച് കെച്ചപ്പ് ഒഴിച്ചശേഷം ഒരു സ്‌പോഞ്ച് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ശേഷം നന്നായി കഴുകുക.

Ketchup | Pinterest

മോര്

കുപ്പിയില്‍ കുറച്ച് മോര് ഒഴിച്ച് എല്ലായിടത്തും എത്തിക്കുക. ഒരു അഞ്ച് മിനിറ്റ് ഇരുന്നശേഷം കഴുകുക.

Curd | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File