സമകാലിക മലയാളം ഡെസ്ക്
എത്രയൊക്കെ സൂക്ഷിച്ചു വയ്ക്കാൻ നോക്കിയാലും ഉറുമ്പുകൾ പഞ്ചസാര പത്രത്തിനുള്ളിലേക്കുള്ള വഴി സ്വയം കണ്ടെത്തും.
പഞ്ചസാരയില്‍ ഉറുമ്പ് കയറുന്നത് അടുക്കളയിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നാണ്.
ചില സമയങ്ങള്‍ ഉറുമ്പ് കൂടുതല്‍ ഉണ്ടാകുന്നത് കൊണ്ട് പഞ്ചസാര ഉപയോഗശൂന്യമാകുക പോലും ചെയ്യാറുണ്ട്.
പഞ്ചസാര പത്രത്തിനുള്ളിൽ കയറി കൂടിയ ഉറുമ്പുകളെ നാടുകടത്താൻ ചില മാർഗ്ഗങ്ങൾ നോക്കാം.
ഏലയ്ക്ക, ഗ്രാമ്പൂ
എന്നാല്‍ പഞ്ചസാര പാത്രത്തില്‍ രണ്ട് ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ ഇട്ടാല്‍ പഞ്ചസാരയില്‍ ഉറുമ്പു കയറുന്നത് തടയാന്‍ കഴിയും.
കറുവയില, വെളുത്തുള്ളി
കറുവയില, വെളുത്തുള്ളി എന്നിവയുടെ ഗന്ധം പാത്രത്തിൽ തങ്ങിനിൽക്കുന്ന വിധത്തിൽ മുറിച്ച് ഒരു രാത്രി പാത്രത്തിൽ വയ്ക്കാം. ഉറുമ്പുകൾക്ക് ഇറങ്ങാനുള്ള വഴിയിട്ടു വേണം പാത്രം അടയ്ക്കാൻ.
വെള്ളം നിറച്ച പാത്രം ഉപയോഗിക്കാം
ഒരു പാത്രത്തിനുള്ളിൽ അല്പം വെള്ളം ഒഴിച്ച ശേഷം പഞ്ചസാര അടങ്ങിയ കണ്ടെയ്നർ അതിലേക്ക് ഇറക്കി വയ്ക്കുക. ഉറുമ്പുകൾ അവ കണ്ടെത്തുന്ന ഭക്ഷണം മറ്റുള്ളവയ്ക്ക് എത്തിച്ച ശേഷമാണ് ഭക്ഷിക്കാറ്. ഇത്തരത്തിൽ പഞ്ചസാര ശേഖരിച്ച് പുറത്ത് കടക്കുന്നവ വെള്ളത്തിൽ വീണ് ചാവും
ഫ്രിജ് രക്ഷകൻ
പഞ്ചസാര ഇട്ടു വച്ചിരിക്കുന്ന കണ്ടെയ്നർ നന്നായി മുറുക്കി അടച്ചതിനു ശേഷം ഫ്രിജിനുള്ളിൽ സൂക്ഷിക്കുന്നത് ഉറുമ്പുകളെ തടയാൻ ഫലപ്രദമായ മാർഗമാണ്.
പഞ്ചസാര ലായനി ആക്കാം
ഇനി എത്രയൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും ഉറുമ്പുകൾ വിട്ടു പോകാൻ തയ്യാറാവുന്നില്ലെങ്കിൽ പഞ്ചസാരയിൽ അല്പം വെള്ളം കലർത്തി ലായനിയാക്കി മാറ്റാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates