സമകാലിക മലയാളം ഡെസ്ക്
ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന എലികൾ വീടുകളിലെ ഒരു പ്രധാന പ്രശ്നമാണ്.
മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്.
എലിയെ അകറ്റാൻ പലവിധ മാർഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ?
പെപ്പർമിന്റ് ഓയിലിൽ കുതിർത്ത കോട്ടൺ ബാളുകൾ എലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വയ്ക്കാം.
ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഗന്ധം എലികൾക്ക് ഇഷ്ടമില്ലാത്തവയാണ്. ഇത് ചതച്ച് എലി വരുന്ന ഇടങ്ങളിൽ ഇട്ടുകൊടുക്കാം.
യൂക്കാലിപ്റ്റസ് എണ്ണ വെള്ളത്തിൽ ചേർത്ത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കാം.
അടുക്കളയിൽ ഭക്ഷണങ്ങൾ എപ്പോഴും അടച്ച് വയ്ക്കാൻ ശ്രദ്ധിക്കാം.
ബാക്കിവന്ന ഭക്ഷണങ്ങളും മാലിന്യങ്ങളും അടുക്കളയിൽ സൂക്ഷിക്കാതെ കളയാം.
ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, മാവ് എന്നിവ വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ എലി വരാനുള്ള സാധ്യത കുറവാണ്.
വീട്ടിലുള്ള ചെറിയ വിടവുകളും ദ്വാരങ്ങളും വഴിയാണ് എലികൾ അകത്തേക്ക് കടക്കുന്നത്. അതിനാൽ തന്നെ വീട്ടിലെ ചെറുതും വലുതുമായ വിടവുകൾ അടയ്ക്കണം. ഇത് എലി വരുന്നതിനെ ഒരുപരിധിവരെ തടയാൻ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates