വെളുത്തുള്ളി കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികൾ

സമകാലിക മലയാളം ഡെസ്ക്

കറികൾ, അച്ചാറുകൾ എന്നിവ മുതൽ വിവിധ വിഭവങ്ങളിൽ വരെ വെളുത്തുള്ളിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്.

Garlic | Pinterest

ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ളതിനാൽ വെളുത്തുള്ളിയെ ഒരു ‘സൂപ്പർഫുഡ്’ ആയിട്ടാണ് കണക്കാക്കുന്നത്.

Garlic | Pinterest

എന്നാൽ, വെളുത്തുള്ളി വാങ്ങി വീട്ടിലെത്തിയാൽ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി, അത് വേഗത്തിൽ മുളച്ചുപോവുകയോ ചീഞ്ഞുപോവുകയോ ചെയ്യുമെന്നതാണ്.

Garlic | Pinterest

കൂടുതൽ അളവിൽ വെളുത്തുള്ളി വാങ്ങുമ്പോൾ, അത് ദീർഘകാലത്തേക്ക് ഫ്രഷ് ആയി നിലനിർത്താനുള്ള ചില പൊടിക്കൈകൾ പരിചയപ്പെടാം.

Garlic | Pinterest

ഉണങ്ങിയെടുക്കാം

വെളുത്തുള്ളി വെയിലച്ചു വച്ച് ഉണങ്ങിയെടുക്കാം. ഇത് ഈർപ്പവും വായുവും കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വെളുത്തുള്ളി ഒലിവ് എണ്ണ

വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞ് കഴുകി തുടച്ചെടുക്കാം. ഇതി ഒലിവ് എണ്ണയിലേയ്ക്ക് ചേർത്ത് ഒരു ഭരണിയിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വെളുത്തുള്ളിപ്പൊടി

വെളുത്തുള്ളി ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു എളുപ്പവഴി, നന്നായി ഉണക്കിയ വെളുത്തുള്ളി പൊടിച്ചെടുത്ത് സൂക്ഷിക്കുക എന്നതാണ്. ഇങ്ങനെ പൊടിച്ചെടുത്ത വെളുത്തുള്ളിപ്പൊടി ഈർപ്പം തീരെ കടക്കാത്ത മസാല പാത്രത്തിൽ അടച്ചുസൂക്ഷിക്കണം.

garlic powder | Pinterest

വെളുത്തുള്ളി പേസ്റ്റ്

വെളുത്തുള്ളി അരച്ചെടുത്താണ് മിക്ക കറികളിലും ചേർക്കാറുള്ളത്. അതിനാൽ അൽപ്പം എണ്ണ ചേർത്ത് വെളുത്തുള്ളി അരച്ചെടുക്കാം. അത് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

garlic paste | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File