സമകാലിക മലയാളം ഡെസ്ക്
ദക്ഷിണേന്ത്യയില്‍ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്.
വെള്ളിത്തിരയില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ നിരവധി താരങ്ങള്‍ പിന്നീട് രാഷ്ട്രീയത്തിലും തിളങ്ങി മുഖ്യമന്ത്രിപദം വരെ അലങ്കരിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
സി. ജോസഫ് വിജയ്
ബാലതാരമായി സിനിമയിലെത്തി, 1992-ല്‍ നാളൈയ തീര്‍പ്പുയിലൂടെയാണ് നായകനാകുന്നത്.പിന്നീട് 2024-ല്‍ സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകം രൂപീകരിച്ച് രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026ൽ തമിഴ് നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരത്തിലേറി.
എന്‍.ടി. രാമറാവു (NTR)
1949-ലെ മന ദേശം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. 1982-ല്‍ തെലുങ്കു ദേശം പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം 1983 മുതല്‍ 1995 വരെ നാല് തവണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി.
എം.ജി. രാമചന്ദ്രന്‍ (MGR)
1936-ല്‍ സതി ലീലാവതിയിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ച് 1977-ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായി, മരണം വരെ ആ പദവിയില്‍ തുടർന്നു.
ജാനകി രാമചന്ദ്രന്‍
ജാനകി രാമചന്ദ്രന്‍ നടിയും എംജിആറിന്റെ ഭാര്യയുമായിരുന്നു. എംജിആറിന്റെ മരണത്തിന് ശേഷം 1988-ല്‍ 24 ദിവസത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയായി. സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന ബഹുമതിയും സ്വന്തമാക്കി.
ജെ. ജയലളിത
കന്നഡ സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച ജയലളിത 1965-ല്‍ തമിഴില്‍ നായികയായി അരങ്ങേറ്റം നടത്തി. പിന്നീട് എഐഡിഎംകെ വഴി രാഷ്ട്രീയത്തില്‍ സജീവമായി, 1991-ല്‍ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി. ആറ് തവണ ആ പദവി വഹിച്ചു.
എം. കരുണാനിധി
അഭിനേതാവല്ലെങ്കിലും പ്രമുഖ തിരക്കഥാകൃത്തായിരുന്നു. 1957-ല്‍ രാഷ്ട്രീയത്തിലിറങ്ങി, 1969-ല്‍ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി. അഞ്ച് തവണ ആ പദവി വഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates