സമകാലിക മലയാളം ഡെസ്ക്
മൂന്ന് പതിറ്റാണ്ടിന് ശേഷം സ്‌പെയിനിലുണ്ടായ പ്രളയത്തില്‍ മരണം 95 ആയി
1973ല്‍ തെക്ക്-കിഴക്കന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 150 പേരാണ് മരിച്ചത്
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരെ കാണാതായിട്ടുണ്ട്.
ദുരന്തത്തില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
ദേശീയ കാലാവസ്ഥാ ഏജന്‍സിയായ എമെറ്റ് പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച എട്ട് മണിക്കൂറിനുള്ളില്‍ പെയ്തിറങ്ങിയത് ശരാശരി ഒരു വര്‍ഷത്തെ മഴ
പൂര്‍ണമായി മുങ്ങിയ പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.
കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ പെയ്ത കനത്തമഴയാണ് പ്രളയത്തിനിടയാക്കിയത്
ചൊവ്വാഴ്ച പെയ്ത പേമാരി പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുകയായിരുന്നു
വെള്ളപ്പൊക്കത്തില്‍ നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷപ്പെടാന്‍ ജനങ്ങള്‍ വീടിന്റെ മേല്‍ക്കൂരകളില്‍ അഭയം തേടി. നിരവധിപ്പേര്‍ മരത്തിന്റെ മുകളില്‍ പിടിച്ചുകിടന്നാണ് രക്ഷപ്പെട്ടത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates