സമകാലിക മലയാളം ഡെസ്ക്
ഒരുപാട് സ്ത്രീകൾ നേരിടുന്ന ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ഹോർമോണുകളുടെ പ്രവർത്തനത്തെ തകിടംമറിക്കാനും ആരോഗ്യ സങ്കീർണതകൾക്കും കാരണമാകും.
പിസിഒഎസിന്റെ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ അടുക്കളയിൽ ചില സുഗന്ധവ്യഞ്ജനങ്ങൾ സഹായിക്കും. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാനും ഇൻഫ്ലമേഷൻ അകറ്റാനും ഹോർമോൺ സന്തുലനം നിയന്ത്രിക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ ഇവയിലുണ്ട്.
കറുവപ്പട്ട
കറുവാപ്പട്ടയിൽ സിനമാൾഡിഹൈഡ് എന്ന സംയുക്തം ഉണ്ട്. ഇത് ആർത്തവചക്രം ക്രമമാകാനും ഹോർമോൺ സന്തുലനത്തിനും സഹായിക്കും. കറുവപ്പട്ട ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
മഞ്ഞൾ
പിസിഒഎസ് ഉള്ളവരിൽ ഇൻഫ്ലമേഷൻ വളരെ സാധാരണമാണ്. ഇത് ഒഴിവാക്കാൻ മഞ്ഞളിൽ അടങ്ങിയ കുർകുമിൻ സഹായിക്കും. മഞ്ഞളിനൊപ്പം കുരുമുളകു കൂടി ചേർക്കുന്നത് കുർക്കുമിൻ ആഗിരണത്തിന് സഹായിക്കും.
ഉലുവ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഇത് മികച്ച ഒരു ഭക്ഷണമാണ്. ഉലുവ തലേന്ന് കുതിർത്ത ശേഷം പിറ്റേന്ന് രാവിലെ തിളപ്പിച്ച് ആ വെള്ളം കുടിക്കുക.
ഇഞ്ചി
പിസിഒഎസ് ഉള്ളവരിൽ ഇൻഫ്ലമേഷൻ അകറ്റാനും ആർത്തവ വേദന അകറ്റാനും ഇഞ്ചിയിൽ അടങ്ങിയ ജിഞ്ചെറോൾ എന്ന സംയുക്തം സഹായിക്കും.
ഏലയ്ക്ക
ഏലയ്ക്കയിൽ അടങ്ങിയ സംയുക്തങ്ങൾ ഇൻഫ്ലമേഷൻ അകറ്റുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ഹോർമോൺ സന്തുലനത്തിനും സഹായിക്കും.
പെരുംജീരകം
ഹോർമോൺ സന്തുലനത്തിനും അമിത രോമവളർച്ചയും മുഖക്കുരുവും തടയാനും പെരും ജീരകം സഹായിക്കും. ദഹനത്തിനും ബ്ലോട്ടിങ്ങ് തടയാനും പെരുംജീരകത്തിനു കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates