സമകാലിക മലയാളം ഡെസ്ക്
ഹോളിവുഡിലെ ഏറ്റവും ജനപ്രിയ താരജോഡിയാണ് ടോം ഹോളണ്ടും സെൻഡയയും
'സ്പൈഡർ-മാൻ' ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ടോം ഹോളണ്ടിന്റെ ആസ്തി ഏകദേശം 25 മില്യൺ ഡോളറാണ്
ഡിസ്നി താരമായി കരിയർ ആരംഭിച്ച സെൻഡയ ഇന്ന് ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യുവതാരമാണ്
യൂഫോറിയ, ഡൂൺ, സ്പൈഡർമാൻ ഫ്രാഞ്ചൈസികൾ, ഫാഷൻ ബ്രാൻഡ് കരാറുകൾ, പരസ്യങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ 175 മില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ
ബൾഗാരി, ലൂയി വിറ്റൺ, ലാൻകോം തുടങ്ങിയ ആഡംബര ബ്രാൻഡുകളുമായും സെൻഡയക്ക് കരാറുകളുണ്ട്
ആഡംബര വസതികൾക്ക് പുറമെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, നിർമാണ കമ്പനികൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയാണ് ഇരുവരുടെയും വരുമാന സ്രോതസ്
ടോം ഹോളണ്ടിന് സ്വന്തമായി ഒരു നോൺ ആൽക്കഹോളിക് ബിയർ ബ്രാന്റുമുണ്ട്: ബെറോ
2017-ൽ സ്പൈഡർമാൻ ഹോം കമിങ് എന്ന ചിത്രത്തിന്റെ സെറ്റിൽ ആരംഭിച്ച ഇവരുടെ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വളർന്നത്.
വർഷങ്ങളോളം സ്വകാര്യമായി ബന്ധം മുന്നോട്ടുകൊണ്ടുപോയ ഇരുവരും പിന്നീട് വിവാഹിതരായതായി സ്ഥിരീകരിച്ചു.
ഇരുവരും ചേർന്ന് ഒരു എപിക് വിവാഹ വിരുന്ന് ഒരുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates