ഇവർ ഇന്ത്യയെ 'കറക്കിയവർ'

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസം മികച്ച ബൗളിങ് പുറത്തെടുത്ത ശ്രീലങ്കയുടെ ജെഫ്രി വാന്‍ഡര്‍സെയാണ് ഈ പട്ടികയിലേക്ക് അവസാനം എത്തിയ താരം. രണ്ടാം ഏകദിനത്തില്‍ 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ ജെഫ്രി വീഴ്ത്തി.

ജെഫ്രി വാന്‍ഡര്‍സെ | പിടിഐ

2023 ഏഷ്യാ കപ്പില്‍ ദുനിത് വെള്ളാലഗെ 40 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.

ദുനിത് വെള്ളാലഗെ | എക്സ്

ഷാകിബ് അല്‍ ഹസന്‍ 2022ല്‍ ഏകദിന പോരില്‍ 36 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി.

ഷാകിബ് അല്‍ ഹസന്‍ | ഫെയ്സ്ബുക്ക്

പാകിസ്ഥാന്‍ സ്പിന്‍ ഇതിഹാസം മുഷ്താഖ് അഹമദ് 1996ല്‍ നടന്ന ഏകദിനത്തില്‍ 36 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ കൊയ്തു.

മുഷ്താഖ് അഹമദ് | എക്സ്

മറ്റൊരു പാക് സ്പിന്നര്‍ സയീദ് അജ്മല്‍ 24 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ പിഴുതു. 2013ല്‍ അരങ്ങേറിയ ഏകദിനത്തിലാണ് നേട്ടം.

സയീദ് അജ്മല്‍ | എക്സ്

ശ്രീലങ്കന്‍ സ്പിന്നര്‍ അകില ധനഞ്ജയയും ഇന്ത്യക്കെതിരെ മികവ് കാട്ടിയിട്ടുണ്ട്. 54 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി. 2017ല്‍ നടന്ന ഏകദിനത്തില്‍.

അകില ധനഞ്ജയ | ഫെയ്സ്ബുക്ക്

ഇന്ത്യയെ വിറപ്പിച്ച മറ്റൊരു ശ്രീലങ്കന്‍ സ്പിന്നര്‍ അജാന്ത മെന്‍ഡിസാണ്. ഏകദിനത്തിലെ താരത്തിന്റെ എറ്റവും മികച്ച ബൗളിങ് ഫിഗര്‍ ഇന്ത്യക്കെതിരെ. 2008ലെ ഏഷ്യാ കപ്പില്‍ 12 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍.

അജാന്ത മെന്‍ഡിസ് | എക്സ്

2000ത്തില്‍ മുത്തയ്യ മുരളീധരന്‍ ഇന്ത്യക്കെതിരെ 7 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഇതില്‍ മികച്ച പ്രകടനം. 30 റണ്‍സ് മാത്രം വഴങ്ങിയാണ് ലങ്കന്‍ ഇതിഹാസം ഏകദിന പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തിയത്.

മുത്തയ്യ മുരളീധരന്‍ | ഫെയ്സ്ബുക്ക്
കരോലിന മരിന്‍ | എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates