സമകാലിക മലയാളം ഡെസ്ക്
സാധാരണ പയറുകളെ അപേക്ഷിച്ച് മുളപ്പിച്ച പയറുകളിൽ ചില പോഷകങ്ങളുടെ അളവ് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.
മുളപ്പിക്കൽ പ്രക്രിയയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ അളവ് കൂടുന്നതോടെ ശരീരത്തിന് കൂടുതൽ ഊർജവും പ്രതിരോധശേഷിയും ലഭിക്കും.
മുളപ്പിച്ച പയർവർഗ്ഗങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഇവ നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു
ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനും,കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്നു
അർബുദത്തിന് കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ 10 മുതൽ 100 ഇരട്ടി വരെ ഉണ്ട്.
അയേൺ കണ്ടൻ്റും ഇതിൽ ധാരളമുണ്ട്. ഇത് ഹീമോഗ്ലോബിൻ വർധിപ്പിക്കാനും സഹായിക്കുന്നു.
മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ഇത് ദഹന പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും.
അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകളും മുളപ്പിച്ച പയറിൽ ഉണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates