പിസിഒഡി ഉള്ളവർക്ക് ഭാരം കുറയ്ക്കാൻ ഈ സാലഡ് മതി

സമകാലിക മലയാളം ഡെസ്ക്

എത്ര വ്യായാമം ചെയ്താലും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് പിസിഒഡി ഉള്ളവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി .

പ്രതീകാത്മക ചിത്രം | Pinterest

പിസിഒഡിക്കാര്‍ ചോറിന്റെ അളവ് കുറച്ച് പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയാണ് ഇതിനുള്ള പരിഹാരം.

പ്രതീകാത്മക ചിത്രം | AI Generated

വിശപ്പ് കുറയ്ക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്ന ഒരു സ്പെഷൽ പ്രോട്ടീൻ സാലഡ് ഇതാ.

Salad | Pinterest

വേണ്ട സാധനങ്ങള്‍

മുളപ്പിച്ച ചെറുപയർ - 1 കപ്പ്

കക്കിരിക്ക ചെറുതായി അരിഞ്ഞത് - അര കപ്പ്

തക്കാളി അരിഞ്ഞത് - 1 ചെറുത്

സവാള അരിഞ്ഞത് - 1 ചെറുത്

പ്രതീകാത്മക ചിത്രം | AI Generated

പച്ചമുളക് - 1

മല്ലിയില - ആവശ്യത്തിന്

നാരങ്ങാനീര് - 1 ടേബിൾ സ്പൂൺ

കുരുമുളകുപൊടി - അര ടീസ്പൂൺ

ഉപ്പ് - പാകത്തിന്

പ്രതീകാത്മക ചിത്രം | AI Generated

തയാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ മുളപ്പിച്ച ചെറുപയർ എടുക്കുക. പച്ചയ്ക്ക് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് നേരിയ രീതിയിൽ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെള്ളരിക്ക, തക്കാളി, സവാള, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഇതിനു മുകളിലായി നാരങ്ങാനീരും കുരുമുളകുപൊടിയും ഉപ്പും വിതറി വീണ്ടും ഇളക്കുക. വേണമെങ്കിൽ അല്പം വറുത്ത നിലക്കടലയോ പനീർ കഷ്ണങ്ങളോ കൂടി ഇതോടൊപ്പം ചേർക്കുന്നത് രുചി വർദ്ധിപ്പിക്കും.

Sprouted Mung bean salad | Pinterest

ശ്രദ്ധിക്കേണ്ട കാര്യം

ഉച്ചയ്ക്ക് ചോറ് പാടെ ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ചോറിന്റെ അളവ് പകുതിയായി കുറച്ച് ബാക്കി ഭാഗം ഈ സാലഡ് കഴിക്കാം. ഇത് ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ സഹായിക്കും. സാലഡ് ഉണ്ടാക്കി ഉടൻ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File