സമകാലിക മലയാളം ഡെസ്ക്
അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് ഉരുളക്കിഴങ്ങ്.
പച്ചക്കറികളിൽ നമ്മൾ ധാരാളമായി വാങ്ങിവെയ്ക്കുന്നതും ഉരുളക്കിഴങ്ങ് തന്നെയാണ്.
ഇങ്ങനെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായ ഉരുളക്കിഴങ്ങുകളിൽ മുള വന്ന ഉരുളക്കിഴങ്ങുകൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും.
മുള മാറ്റി ഇവ കറി വയ്ക്കാനെടുക്കുകയാണ് പലപ്പോഴും നമ്മൾ ചെയ്യുക.
എന്നാൽ ഇത്തരത്തിൽ മുള വന്ന ഉരുളക്കിഴങ്ങുകൾ ഭക്ഷ്യയോഗ്യമാണോ?
മുള വന്ന ഉരുളക്കിഴങ്ങുകൾ അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഉരുളക്കിഴങ്ങിലുള്ള ഗ്ലൈക്കോആൽക്കലോയ്ഡ്‌സ് ആണ് ഇതിന് കാരണം.
സൊളാനിൻ, കക്കോണിൻ എന്നീ ഗ്ലൈക്കോആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുള്ളവയാണ് ഉരുളക്കിഴങ്ങുകൾ. ഇവ ചെറിയ അളവിലാണെങ്കിൽ രക്തസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കാനൊക്കെ സഹായിക്കുമെങ്കിലും അമിത അളവിൽ ഇവ ശരീരത്തിലെത്തുന്നത് ശരീരത്തിനേറെ ദോഷകരമാണ്.
മുളയ്ക്കാൻ തുടങ്ങുമ്പോൾ ഉരുളക്കിഴങ്ങിൽ ഇവയുടെ അളവും വർധിക്കും എന്നതാണ് മുളപ്പിച്ച ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതല്ല എന്നു പറയുന്നതിന് പിന്നിലെ കാരണം.
മുള വന്ന ഉരുളക്കിഴങ്ങുകൾ ധാരാളം കഴിക്കുന്നത് ഛർദി, വയറിളക്കം, വയറുവേദന എന്നിവ മുതൽ ഹൃദ്രോഗങ്ങൾക്ക് വരെ കാരണമാകും.
ഗർഭിണികൾ മുളപ്പിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്.
മുള വന്നത് കൂടാതെ ഉരുളക്കിഴങ്ങിന് പച്ച നിറമുണ്ടെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates