സമകാലിക മലയാളം ഡെസ്ക്
വൈക്കം സത്യഗ്രഹ വേളയിലാണ് മഹാത്മജി ശിവഗിരിയില്‍ ഗുരുദേവനെ സന്ദര്‍ശിക്കുന്നത്.
1925 മാര്‍ച്ച് 12 ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു കൂടിക്കാഴ്ച
വര്‍ക്കല തുരപ്പിനു സമീപത്തെ വനജാക്ഷി മന്ദിരമാണ് വേദിയായത്.
വൈകിട്ട് വൈദികമഠത്തില്‍ നടന്ന സമൂഹപ്രാര്‍ത്ഥനയിലും ഗാന്ധിജി പങ്കെടുത്തു
ശ്രീനാരായണഗുരുസ്വാമികളെ കാണാന്‍ സാധിച്ചത് എന്റെ ജീവിതത്തിന്റെ പരമഭാഗ്യമെന്നായിരുന്നു ഗാന്ധിയുടെ പ്രതികരണം
അഞ്ച് തവണയാണ് മഹാത്മഗാന്ധി കേരളത്തിലെത്തിയത്
ആദ്യസന്ദര്‍ശനം 1920 ഓഗസ്റ്റ് പതിനെട്ടിനായിരുന്നു
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണാര്‍ഥമായിരുന്നു ആ സന്ദര്‍ശനം
1937 ജനുവരിയില്‍ പത്തുദിവസം നീണ്ടുനിന്ന സന്ദര്‍ശനമാണ് ഗാന്ധിയുടെ അവസാന കേരള സന്ദര്‍ശനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates