അരിപ്പയില്‍ ചായക്കറ പറ്റിപ്പിടിച്ചിരിക്കുന്നോ?; എളുപ്പത്തില്‍ നീക്കം ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

മിക്ക അടുക്കളയിലും കാണും കറ പിടിച്ച സ്റ്റീൽ അരിപ്പകൾ.എത്ര ഉരച്ചു കഴുകിയാലും ഈ കറകൾക്കു വലിയ മാറ്റമൊന്നും സംഭവിക്കുകയില്ല.

stained tea strainer | AI Generated

ഇത്തരം അരിപ്പകൾ വൃത്തിയാക്കിയെടുക്കുക എന്നത് ടാസ്കാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഒരല്പം പോലും കറ എവിടെയും കാണാത്ത രീതിയിൽ അരിപ്പകളെ വെളുപ്പിച്ചെടുക്കുന്ന ചില വിദ്യകൾ നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

സാധാരണ ഡിഷ്‌വാഷിങ് ലിക്വിഡ് ഉപയോഗിച്ച് അരിപ്പ വൃത്തിയാക്കിയതിന് ശേഷം പൈപ്പുവെള്ളത്തില്‍ കഴുകുകയും അഞ്ച് മിനിട്ട് ചൂടുവെള്ളത്തില്‍ മുക്കിവെയ്ക്കുകയും ചെയ്യാം. പിന്നീട് ഇത് തണുത്ത വെള്ളത്തില്‍ ഒന്നുകൂടി കഴുകിയാൽ കറകള്‍ നീക്കം ചെയ്യപ്പെടും

Dish wash liquid | Pinterest

ഒരു ടേബിള്‍സ്പൂണ്‍ ബേക്കിങ് സോഡ 4-5 ടേബിള്‍സ്പൂണ്‍ ചൂടിവെള്ളത്തില്‍ കലക്കുക. ഇതിനുള്ളിലേക്ക് അരിപ്പ അഞ്ചാറ് മണിക്കൂര്‍ മുക്കിവെച്ച ശേഷം പഴയ ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചെടുക്കണം. ഇങ്ങനെ ചെയ്യുന്നത് കറകള്‍ കളയുന്നതിന് ഫലപ്രദമാണ്.

Baking soda | Pinterest

ഒരു കപ്പ് തണുത്ത വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ബ്ലീച്ച് കലര്‍ത്തി അരിപ്പ അതിലേക്ക് മുക്കിവെയ്ക്കുക. പിന്നീട് ടൂത്ത്ബ്രഷുകൊണ്ട് ഉരച്ചെടുക്കുമ്പോള്‍ കറകള്‍ പോകും.

Bleach liquid | Pinterest

ആല്‍ക്കഹോളും വെള്ളവും 1:4 എന്ന് അനുപാതത്തില്‍ മിക്‌സ് ചെയ്തശേഷം ഒരു രാത്രി മുഴുവന്‍ അരിപ്പ ഈ മിശ്രിതത്തില്‍ മുക്കിവെയ്ക്കുക. രാവിലെ, സാധാരണ വെള്ളമുപയോഗിച്ച് അരിപ്പ കഴുകിയെടുക്കുക.

Alcohol and water | Pinterest

അരിപ്പ സ്റ്റൗവിന്റെ ബര്‍ണറില്‍ വെച്ചശേഷം തീ കത്തിക്കുക. ഇത് അരിപ്പയിലുള്ള കറകളും അവശിഷ്ടങ്ങളുമെല്ലാം കരിച്ചുകളയും. ഇങ്ങനെ ചെയ്തശേഷം സ്ഥിരം ഡിഷ്‌വാഷ് ഉപയോഗിച്ച് കഴുകിയെടുത്താല്‍ കറകള്‍ എളുപ്പത്തില്‍ ഇളകിപ്പോവും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File