സമകാലിക മലയാളം ഡെസ്ക്
സംസ്ഥാനത്ത് ചൂട് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.
ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 55 ഡിഗ്രി വരെ ഉയരുമെന്നും ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
'സിവില്‍ ഡിഫന്‍സ് വകുപ്പിന്റെ' പേരിലുള്ള ഈ സന്ദേശങ്ങള്‍ ജനങ്ങളില്‍ അനാവശ്യ ഭീതിയുണ്ടാക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ പ്രത്യേക വകുപ്പില്ല. അഗ്‌നിരക്ഷാസേനയ്ക്ക് കീഴിലെ സന്നദ്ധ സേന മാത്രമാണിത്.
കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത്, തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത് തുടങ്ങിയ വ്യാജ നിര്‍ദേശങ്ങള്‍ വിശ്വസിക്കരുത്.
വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നതും പങ്കുവെക്കുന്നതും 2005ലെ ദുരന്തനിവാരണ നിയമം സെക്ഷന്‍ 54 പ്രകാരം കുറ്റകരമാണ്.
ഔദ്യോഗിക വിവരങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഔദ്യോഗിക പേജുകള്‍, വെബ്‌സൈറ്റ് എന്നിവ മാത്രം ആശ്രയിക്കുക.
കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates