ചൂടിലും സ്റ്റൈലിഷായി; ഹോട്ട് ക്ലൈമറ്റിനു ചേരുന്ന ഫാഷൻ ട്രെൻഡുകൾ

സമകാലിക മലയാളം ഡെസ്ക്

ചൂട‍ത്ത് പുറത്തിറങ്ങുമ്പോൾ സ്റ്റൈലിനേക്കാൾ പ്രധാനം കംഫർട്ടായിരിക്കും. വിയർപ്പ്, ഈർപ്പം, ശരീരത്തോട് ഒട്ടിപ്പിടിക്കുന്ന വസ്ത്രങ്ങൾ എന്നിവ ദിവസം മുഴുവൻ അസ്വസ്ഥതയുണ്ടാക്കും. ശരിയായ ഫാബ്രിക്കും വസ്ത്രങ്ങളും തിരഞ്ഞെടുത്താൽ ചൂടുള്ള കാലാവസ്ഥയിലും കൂളായും സ്റ്റൈലിഷായും തുടരാം.

Casual Summer Fashion | Pinterest

ചൂടുള്ള കാലാവസ്ഥയ്ക്ക് ഏറ്റവും എളുപ്പമുള്ള തിരഞ്ഞെടുപ്പുകളിലൊന്നാണ് കോട്ടൺ. ശരീരത്തിന് വായുസഞ്ചാരം ലഭിക്കാൻ സഹായിക്കുന്നതിനാൽ കോട്ടൺ ഷർട്ടുകൾ, ടോപ്പുകൾ, കുർത്തികൾ, ട്രൗസറുകൾ തുടങ്ങിയവ ദിവസേനയുള്ള ഉപയോ​ഗത്തിന് അനുയോജ്യമാണ്.

Casual Summer Fashion | Pinterest

ചൂടുകാലത്തെ ഫാഷനിൽ ലിനൻന് വലിയ സ്ഥാനമുണ്ട്. ലിനൻ ഷർട്ട്, വൈഡ്-ലെഗ് പാന്റ്സ്, കോ-ഓർഡ് സെറ്റുകൾ എന്നിവയിൽ കാഷ്വൽ മുതൽ ഓഫീസ് ലുക്ക് വരെ പരീക്ഷിക്കാം. ലിനന്റെ സ്വാഭാവികമായ ക്രീസ് പോലും ഇപ്പോൾ റിലാക്സ്ഡ് ഫാഷന്റെ ഭാഗമായാണ് കാണുന്നത്.

Casual Summer Fashion | Pinterest

ശരീരത്തോട് ചേർന്നുനിൽക്കുന്ന ടൈറ്റ് വസ്ത്രങ്ങൾക്ക് പകരം അല്പം ലൂസായ സിലൗട്ടുകളാണ് ചൂടുകാലത്ത് കൂടുതൽ സൗകര്യപ്രദം. ഓവർസൈസ്ഡ് ഷർട്ടുകൾ, വൈഡ്-ലെഗ് പാന്റ്സ്, ഫ്ലോവി മിഡി ഡ്രസുകൾ, ലൂസ് കുർത്തികൾ തുടങ്ങിയവയ്ക്ക് കംഫർട്ടിനൊപ്പം എഫോർട്ട്ലെസ് ലുക്കും നൽകാനാകും.

Casual Summer Fashion | Pinterest

എന്ത് ധരിക്കണമെന്ന് ആലോചിച്ച് സമയം കളയുന്നവർക്ക് എളുപ്പമുള്ള ഫോർമുലയാണ് ലൂസ് കോട്ടൺ ഷർട്ടും വൈഡ്-ലെഗ് ട്രൗസറും. ന്യൂട്രൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾക്കൊപ്പം ചെറിയ ആഭരണങ്ങളോ ഒരു വാച്ചോ ചേർത്താൽ ലുക്ക് കൂടുതൽ പോളിഷ്‍ഡാക്കാം.

Casual Summer Fashion | Pinterest

ഇന്ത്യൻ വെയറിൽ തന്നെ കംഫർട്ട് വേണമെങ്കിൽ കുർത്തിയും വൈഡ് പാന്റ്സും മികച്ച കോമ്പിനേഷനാണ്. കോട്ടൺ അല്ലെങ്കിൽ ലിനൻ കുർത്തി തിരഞ്ഞെടുക്കാം. വലിയ പ്രിന്റുകൾക്ക് പകരം ചെറിയ പ്രിന്റുകളോ പ്ലെയിൻ ഡിസൈനുകളോ തിരഞ്ഞെടുക്കുന്നത് ലുക്ക് കൂടുതൽ ലളിതമാക്കും.

Casual Summer Fashion | Pinterest

വേനൽക്കാലത്ത് പാസ്റ്റൽ, വൈറ്റ്, ക്രീം, ലൈറ്റ് ബ്ലൂ, പീച്ച് തുടങ്ങിയ നിറങ്ങൾ കൂടുതൽ ഫ്രഷ് ലുക്ക് നൽകും. എന്നാൽ മുഴുവൻ വാർഡ്രോബും ലൈറ്റ് കളറുകളാക്കേണ്ടതില്ല. ഒരു ബ്രൈറ്റ് ബാഗ്, സ്കാർഫ് അല്ലെങ്കിൽ ഷൂസ് ഉപയോഗിച്ച് ലുക്കിൽ ചെറിയൊരു കോൺട്രാസ്റ്റ് നൽകാം.

Casual Summer Fashion | Pinterest

വലിയതും ഭാരമുള്ളതുമായ ആക്സസറികൾക്ക് പകരം ചെറിയ ഹൂപ്പ് ഇയറിങ്സ്, സ്ലിം വാച്ച്, ലളിതമായ ചെയിൻ തുടങ്ങിയവ തിരഞ്ഞെടുക്കാം. ചൂടുകാലത്ത് സൺഗ്ലാസും കംഫർട്ടബിൾ ഫുട്‌വെയറും ലുക്കിന്റെ ഭാഗമാക്കാം.

Casual Summer Fashion | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File