സമകാലിക മലയാളം ഡെസ്ക്
ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകുന്നവർക്കിടയിൽ റാഗി പ്രിയമേറിയ ഭക്ഷണമായിക്കൊണ്ടിരിക്കുകയാണ്.
പാരമ്പര്യമായി കുറുക്കായും പുട്ടായും ദോശയായും ഉപയോഗിച്ചിരുന്ന റാഗിയെ, ഇന്നത്തെ കാലത്ത് രുചികരമായ ‘സ്മൂത്തി’ രൂപത്തിൽ അവതരിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധർ.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും ഒരുപോലെ ഗുണകരമായ ഈ പാനീയം പ്രഭാതഭക്ഷണത്തിന് മികച്ചൊരു പകരക്കാരനാണ്.
മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് റാഗി സ്മൂത്തി കുടിക്കുന്നത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും, ഇത് അമിതാഹാരം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ
റാഗിപ്പൊടി – 2 ടേബിൾ സ്പൂൺ
പാൽ (അല്ലെങ്കിൽ തേങ്ങാപാൽ/ബദാം പാൽ) – 1 കപ്പ്
നേന്ത്രപ്പഴം അല്ലെങ്കിൽ ഞാലിപ്പൂവൻ പഴം – 1 എണ്ണം
ഈന്തപ്പഴം – 3-4 എണ്ണം
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
തയ്യാറാക്കേണ്ട രീതി
ആദ്യം റാഗിപ്പൊടി അല്പം വെള്ളത്തിൽ കലക്കി കുറുക്കി എടുക്കുക.
ഇത് തണുത്ത ശേഷം പഴം, ഈന്തപ്പഴം, പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
മധുരം ആവശ്യമുള്ളവർക്ക് ശർക്കരയോ തേനോ ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates