സമകാലിക മലയാളം ഡെസ്ക്
മുട്ടയും മുട്ടവിഭവങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും സിംപിളാണ് തക്കാളി- മുട്ടത്തോരൻ അഥവാ ടൊമാറ്റോ സ്ക്രാംമ്പിൾഡ് എഗ്.
സാധാരണയായി തക്കാളിയും മുട്ടയും ചേർത്ത് തയ്യാറാക്കുന്ന തോരൻ കേരളത്തിലെ പല വീടുകളിലും പതിവ് വിഭവമാണ്.
എന്നാൽ ഇതേ വിഭവം ₹7,300 വിലയ്ക്ക് ഒരു റെസ്റ്റോറന്റിൽ ലഭിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
ഈ വിചിത്ര വിലയുള്ള വിഭവത്തിന് എന്ത് മുട്ടയാണ് ഉപയോഗിച്ചതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
ഷാങ്ഹായിലെ ഹോങ്കോവ് ഡിസ്ട്രിക്റ്റിലുള്ള 'ജിൻലോങ് ദാബിയാൻലു' എന്ന റസ്റ്റോറന്‍റാണ് തങ്ങളുടെ മെനുവിലെ ഈ വില കൂടിയ മുട്ടത്തോരനിലൂടെ വൈറലായത്
വിഭവം തയ്യാറാക്കാൻ സാധാരണ കോഴിമുട്ടയോ താറാവുമുട്ടയോ അല്ല ഉപയോഗിക്കുന്നത്, 'എമു' (Emu) പക്ഷിയുടെ മുട്ടയാണ് ഇതിനായി എടുക്കുന്നത്.
ഈ ഒരു മുട്ടയ്ക്ക് മാത്രം ഏകദേശം 150 യുവാൻ (2,108 രൂപ) വിലവരും. ഇതിനായി ഉപയോഗിക്കുന്ന തക്കാളിയുടെ മാത്രം വില 50 യുവാൻ (702 രൂപ) വരും.
നെതർലൻഡ്‌സിൽ നിന്നും ഉത്ഭവിച്ച, ചൈനയിൽ 'പ്രോവൻസ് തക്കാളി' എന്നറിയപ്പെടുന്ന അതിമനോഹരമായ പ്രീമിയം ഇനം തക്കാളിയാണ് ഇതിൽ ചേർക്കുന്നത്. നല്ല ജ്യൂസിയായ തക്കാളി കൂടിയാണിത്.
ചേരുവകൾ വ്യത്യസ്തമാണെങ്കിലും, പാചകം ചെയ്യുന്ന രീതി സാധാരണ ടൊമാറ്റോ സ്ക്രാംബിൾഡ് എഗ്ഗ് പോലെ തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates