ഒറ്റപ്പെട്ട 'പഞ്ചിന്' കൂട്ടായി പാവക്കുട്ടി;ലോകം കീഴടക്കി പഞ്ചിൻ്റെ അതിജീവനം

സമകാലിക മലയാളം ഡെസ്ക്

അമ്മ കുരങ്ങൻ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ തന്റെ അമ്മയായി സ്വീകരിച്ച 'പഞ്ച്' എന്ന കുട്ടി കുരങ്ങന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Baby Monkey Punch | Instagram

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക് (Macaque) വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് പഞ്ച്.

Baby Monkey Punch | Instagram

പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ കണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് വൈകാരികമായി പ്രതികരിക്കുന്നത്.

Baby Monkey Punch | Instagram

2025 ജൂലൈയിൽ ജനിച്ച പഞ്ചിനെ പ്രസവിച്ച ഉടൻ തന്നെ അമ്മ ഉപേക്ഷിക്കുകയായിരുന്നു.

Baby Monkey Punch | Instagram

കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മൃഗശാല അധികൃതർ അവനെ ഏറ്റെടുത്ത് വളർത്തി.

Baby Monkey Punch | Instagram

ഒറ്റപ്പെട്ടുപോയ പഞ്ചിന് ആശ്വാസമേകാൻ അധികൃതർ അവന്റെ കൂട്ടിലേക്ക് ഒരു പാവക്കുട്ടിയെ (Orangutan plush toy) ഇട്ടു നൽകി.

Baby Monkey Punch | Instagram

താമസിയാതെ പഞ്ച് ആ പാവയെ തന്റെ അമ്മയെപ്പോലെ സ്നേഹിച്ചു തുടങ്ങി.

Baby Monkey Punch | Instagram

എപ്പോഴും ആ പാവയെ കെട്ടിപ്പിടിക്കുന്നതും ഒപ്പം കൊണ്ട് നടക്കുന്നതും ഉറങ്ങുന്നതുമെല്ലാം കണ്ടതോടെ സോഷ്യൽ മീഡിയയിൽ #HangInTherePunch എന്ന ഹാഷ്‌ടാഗ് വൈറലാണ്.

Baby Monkey Punch | Instagram

പതിയെ പതിയെ പഞ്ച് തന്റെ വർഗത്തിലെ മറ്റ് കുരങ്ങുകളുമായി ഇണങ്ങിച്ചേരുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. അധികം വൈകാതെ തന്നെ പാവക്കുട്ടിയുടെ സഹായമില്ലാതെ പഞ്ച് തന്റെ കൂട്ടത്തിലേക്ക് പൂർണമായും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് മൃഗശാലാ അധികൃതർ.

Baby Monkey Punch | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File