കണ്ണ് ചൊറിച്ചിൽ കൊണ്ട് പൊറുതിമുട്ടിയോ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

ചർമ്മ സംരക്ഷണം പോലെ പ്രധാനപ്പെട്ടതാണ് നേത്ര സംരക്ഷണവും. ഡിജിറ്റൽ യുഗത്തിൽ ഏറ്റവുമധികം സമ്മർദം നേരിടുന്ന അവയവമാണ് കണ്ണ് .അതിനാൽ കണ്ണിന്റെ സംരക്ഷണത്തിന് സമയം കണ്ടത്തേണ്ടത് അത്യാവശ്യമാണ്. കണ്ണിന്റെ ആരോ​ഗ്യം എങ്ങനെ നിലനിർത്താമെന്ന് നമുക്ക് നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

കണ്ണുകളുടെ ആരോഗ്യത്തിന് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

പ്രതീകാത്മക ചിത്രം | AI Generated

കണ്ണുകളിൽ തൊടുന്നതിന് മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുന്നത് ശീലമാക്കണം.

പ്രതീകാത്മക ചിത്രം | AI Generated

കണ്ണുകൾ തിരുമ്മുന്നതും ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ കൈകളിൽ നിന്ന് കണ്ണുകളിലേക്ക് ബാക്ടീരിയകളും വൈറസുകളും പടരാൻ കാരണമാകും. അനാവശ്യമായി കണ്ണിൽ തൊടുന്നതും പൂർണമായി ഒഴിവാക്കണം.

പ്രതീകാത്മക ചിത്രം | Pexels

കണ്ണിൽ മഴവെള്ളം വീഴുകയാണെങ്കിൽ, എത്രയും പെട്ടെന്ന് ശുദ്ധവും അണുവിമുക്തവുമായ വെള്ളം ഉപയോഗിച്ച് അവ കഴുകുക. ശേഷം മുഖവും കണ്ണുകളും തുടയ്ക്കുക.

പ്രതീകാത്മക ചിത്രം | Pexels

കണ്ണു തുടയ്ക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ ടവലുകളും തൂവാലകളും മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | AI Generated

അണുബാധ  തടയാൻ തൂവാലയും മറ്റും പങ്കുവെക്കുന്നതും ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | AI Generated

കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകളോ സംരക്ഷണ കണ്ണടകളോ ധരിക്കാം. എന്നാൽ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File