അടുക്കളയിലെ ഈ രണ്ട് ഐറ്റം മതി, ചർമ്മത്തിന്റെ പല പ്രശ്നങ്ങളോടും ബൈ പറയാം

സമകാലിക മലയാളം ഡെസ്ക്

അടുക്കളയില്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന രണ്ട് ചേരുവകളാണ് ഉപ്പും പഞ്ചസാരയും.

Sugar and salt | Pinterest

ഭക്ഷണത്തില്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ഉപ്പും പഞ്ചസാരയും നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചര്‍മ്മ സംരക്ഷണത്തിനായി പഞ്ചസാരയും ഉപ്പും എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ പഞ്ചസാര സഹായിക്കും. ഇതിനായി ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറി ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം.

Sugar | Pinterest

ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ ഉപ്പും നല്ലതാണ്. ഇതിനായി ഒരു ടീസ്പൂണ്‍ ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

പ്രതീകാത്മക ചിത്രം | AI Generated

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് പഞ്ചസാര എറെ ഗുണം ചെയ്യും. ഇതിനായി ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്പൂണ്‍ ഓറഞ്ച്‌നീരും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യാം. ഇത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI generated

മുഖത്തെ കരുവാളിപ്പും മറ്റ് പാടുകളും മാറ്റാനും എണ്ണമയം ഇല്ലാതാക്കാനും ഉപ്പ് സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ ഉപ്പെടുത്ത് അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

Salt | Pinterest

കാലുകളിലെ വിണ്ടുകീറലിനുള്ള ഒരു പരിഹാരമാണ് പഞ്ചസാര. ഇതിനായി ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്ത് മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.

പ്രതീകാത്മക ചിത്രം | AI Generated

പഞ്ചസാരയും ആല്‍മണ്ട് ഓയിലും ചേര്‍ത്ത് ചുണ്ടുകളില്‍ സ്ക്രബ് ചെയ്താല്‍ മൃതകോശങ്ങള്‍ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും.

പ്രതീകാത്മക ചിത്രം | AI Generated

പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് കൈമുട്ടിലും കാല്‍മുട്ടിലും പുരട്ടിയാല്‍ കറുപ്പുനിറം മാറിക്കിട്ടും.

പ്രതീകാത്മക ചിത്രം | Pinterest

നഖങ്ങള്‍ ഭംഗിയായി സംരക്ഷിക്കാനും ഉപ്പ് സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ കടലുപ്പും ബേക്കിങ്ങ് സോഡയും നാരങ്ങനീരും അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇനി ഈ മിശ്രിതത്തിൽ 10 മിനിറ്റ് വിരലുകൾ മുക്കി വയ്ക്കണം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File