ചൂടുവെള്ളമോ തണുത്ത വെള്ളമോ? ​ഗുളിക കഴിക്കാൻ ഏതാണ് ബെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഗുളിക കഴിക്കുമ്പോൾ ചൂടുവെള്ളം കുടിക്കണോ, തണുത്ത വെള്ളം കുടിക്കണോ എന്ന സംശയം പലർക്കുമുണ്ട്.

​Suitable water for taking pills

ചൂടുവെള്ളത്തിൽ കഴിച്ചാൽ മരുന്ന് വേഗത്തിൽ പ്രവർത്തിക്കുമെന്ന വിശ്വാസവും തണുത്ത വെള്ളം മരുന്നിന്റെ ഫലം കുറയ്ക്കുമെന്ന ധാരണയും പലർക്കുമുണ്ട്.

​Suitable water for taking pills

എന്നാൽ യഥാർഥത്തിൽ ഗുളിക കഴിക്കാൻ ഏറ്റവും അനുയോജ്യമായ വെള്ളം ഏതാണ്? അറിയാം.

​Suitable water for taking pills

ഗുളികകൾ സാധാരണ താപനിലയിലുള്ള വെള്ളത്തിനൊപ്പം കഴിക്കണമെന്നാണ് ഡോക്ടർമാരും ഫാർമസിസ്റ്റുകളും ശുപാർശ ചെയ്യുന്നത്

​Suitable water for taking pills

ഗുളിക കഴിക്കാൻ ചൂടുവെള്ളം ഉപയോ​ഗിക്കുമ്പോൾ അവയുടെ പുറംപാളിയെയോ ഘടനയെയോ ബാധിക്കാൻ സാധ്യതയുണ്ട്.

​Suitable water for taking pills

പ്രത്യേകിച്ച് മന്ദഗതിയിൽ മരുന്ന് പുറത്തുവിടുന്ന ഗുളികകൾ, പ്രത്യേക കോട്ടിങ് ഉള്ള ടാബ്‌ലെറ്റുകൾ എന്നിവയ്ക്ക് അമിത ചൂട് അനുയോജ്യമല്ലെന്നാണ് വിവരം. ഇതുമൂലം മരുന്നിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

​Suitable water for taking pills

ഇളംചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് ചിലർക്കെങ്കിലും ഗുളിക വിഴുങ്ങാൻ എളുപ്പമാകും.

​Suitable water for taking pills

തൊണ്ടവേദനയോ ജലദോഷമോ ഉള്ളവർക്ക് ഇളംചൂടുള്ള വെള്ളം കൂടുതൽ സുഖകരമായി തോന്നാം.എന്നാൽ വെള്ളം വളരെ ചൂടുള്ളതാകരുത്.

​Suitable water for taking pills

ഐസ് ചേർത്ത വെള്ളം ഉപയോ​ഗിച്ച് ​ഗുളിക കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്തെന്ന് വരില്ല.

​Suitable water for taking pills

ഗുളികകൾ ചായ, കാപ്പി, പാൽ, പഴച്ചാറുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയ്ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കണം.

​Suitable water for taking pills

ഇവയിലെ ചില ഘടകങ്ങൾ മരുന്നിന്റെ ആഗിരണത്തെയും പ്രവർത്തനത്തെയും ബാധിച്ചേക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്.

​Suitable water for taking pills

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File