അമ്പോ... പൊള്ളുന്ന ചൂട്!, വേനൽക്കാലത്ത് 'സൂപ്പർ കൂൾ' ആകാം

സമകാലിക മലയാളം ഡെസ്ക്

ഓരോ ദിവസവും വേനല്‍ ചൂട് വര്‍ധിച്ചു വരികയാണ്. വേനല്‍ക്കാലത്തെ ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍ക്കാല പച്ചക്കറികളായ പാവക്ക, വെള്ളരിക്ക, പുതിന, നാരങ്ങ പോലുള്ളവ ഡയറ്റില്‍ ചേര്‍ക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും താപനില ക്രമീകരിക്കാനും സഹായിക്കും.

ഐസ്, ഐസ്‌ക്രീം പോലുള്ള ഫ്രോസണ്‍ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ ചൂടിന് ഒരാശ്വാസം ഉണ്ടാകുമെന്ന തോന്നാമെങ്കിലും അത് നിങ്ങളെ തണുപ്പിക്കില്ല. ചൂടുകാലത്തും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്.

വേനല്‍ക്കാലത്ത് ഭക്ഷണം ഫ്രഷ് ആയി തന്നെ കഴിക്കാന്‍ ശ്രമിക്കണം. ഫ്രിഡ്ജില്‍ ദിവസങ്ങള്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കാം.

എനര്‍ജി ഡിങ്കുകള്‍ക്കും മധുരപാനീയങ്ങള്‍ക്കും പകരം കരിക്കും സംഭാരവും കുടിക്കാം. കൂടാതെ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

വേനല്‍ക്കാലത്ത് അധികം എരിവും ഉപ്പും ഉള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഇത് വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാം.

വേനല്‍ കാലത്ത് ചര്‍മത്തിന് കൂടുതല്‍ പരിചരണം ആവശ്യമാണ്. വെയിലത്തിറങ്ങുമ്പോഴെല്ലാം സണ്‍സക്രീന്‍ ലോഷന്‍ പുരട്ടാന്‍ ശ്രമിക്കുക. അതുപോലെ യുവി പ്രൊട്ടക്ഷന്‍ ലോഷന്‍ പുരട്ടാനും ശ്രദ്ധിക്കുക.

ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നത്.