വേനൽക്കാലത്ത് വെള്ളം മാത്രം കുടിച്ചാൽ പോരാ

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് അധിക ജലം നഷ്ടമാകാനുള്ള സാധ്യതയുണ്ട്. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് തടയുന്നതിന് പകൽ സമയങ്ങളിൽ നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

kanjivellam | Pinterest

ശുദ്ധ ജലം, സംഭാരം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണം തടയാൻ സഹായിക്കും.

Sambharam | Pinterest

വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് മികച്ചത്. ചൂടു വെള്ളത്തിലേക്ക് തണുത്ത വെള്ളം കലർത്തിക്കുടിക്കുന്ന ശീലവും ഒഴിവാക്കാം.

Iced water | Pinterest

ചൂടു കൂടുന്ന സാഹചര്യത്തിൽ മദ്യം, കാപ്പി, ചായ പോലുള്ളവ പരിമിതപ്പെടുത്താം. വൃക്ക, കരൾ രോഗമുള്ളവർ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം കുടിക്കുക.

coffee | Pinterest

തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

watermelon | Pinterest

മുള്ളങ്കി, കുരുമുളക്, സവാള, വെളുത്തുള്ളി, ബീറ്റ്‌റൂട്ട് എന്നിവ ശരീരതാപം കൂട്ടുന്നവയാണ്.

Beetroot | Pinterest

പഴച്ചാറുകളിൽ ഗ്ലൂക്കോസ് ചേർത്ത് കുടിക്കാം. ഒപ്പം വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കൂടുതലായി കഴിക്കാം.

Mango Juice | Pinterest
samakalika malayalam | File