സമകാലിക മലയാളം ഡെസ്ക്
ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന സുനിൽ മനോഹർ ഗാവസ്കർക്ക് 75-ാം പിറന്നാൾ
ഏറെക്കാലം ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററും ക്യാപ്റ്റനുമായിരുന്ന ഗാവസ്കർ 1983 ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു
1971 മുതൽ 1987 വരെ നീണ്ട 16 വർഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു
നിർഭയത്വമായിരുന്നു ഗാവസ്കറുടെ വലിയ പ്രത്യേകത. അന്നത്തെ ലോകോത്തര പേസ് നിരയെ ഹെൽമറ്റ് പോലുമില്ലാതെ ഗാവസ്കർ നേരിട്ടു. ഫാസ്റ്റ് ബൗളിങ്ങിനെതിരെ ഗാവസ്കറുടെ സാങ്കേതികത്തികവ് ഏറെ പ്രശംസനീയമായിരുന്നു
125 ടെസ്റ്റിൽ 10122 റൺസും 108 ഏകദിനങ്ങളിൽ നിന്നായി 3092 റൺസും സുനിൽ ഗാവസ്കർ നേടി
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ താരമാണ് ഗാവസ്കർ
ടെസ്റ്റ് ക്രിക്കറ്റിൽ നൂറിലധികം ക്യാച്ചുകൾ നേടുന്ന ആദ്യ ഇന്ത്യൻ ഫീൽഡർ (വിക്കറ്റ് കീപ്പർമാർ ഒഴികെ) എന്ന നേട്ടവും ഗാവസ്കർക്കാണ്
1971 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് സുനിൽ ഗാവസ്കറുടെ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് അടിക്കുന്ന താരവുമായി (774 റൺസ്)
ക്രിക്കറ്റിൽ നിന്നും വിരമിച്ചശേഷം കമന്റേറ്ററായും സുനിൽ ഗാവസ്കർ തിളങ്ങി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates