സമകാലിക മലയാളം ഡെസ്ക്
ബോളിവുഡ് സുന്ദരി സണ്ണി ലിയോണി ഇന്ന് 43ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
പോണ് താരത്തില്‍ നിന്ന് ബോളിവുഡ് താരത്തിലേക്കുള്ള സണ്ണി ലിയോണിയുടെ വളര്‍ച്ച സിനിമാക്കഥയെ പോലും വെല്ലുന്നതാണ്.
1981ല്‍ കാനഡയില്‍ ഒരു പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. കരണ്‍ജിത്ത് കൗര്‍ വൊഹ്റ എന്നാണ് യഥാര്‍ത്ഥ പേര്.
നഴ്സിങ് പഠനവും ചെറിയ ജോലിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അഡല്‍റ്റ് ഇന്ഡസ്ട്രിയിലേക്ക് ചുവടുവെക്കുന്നത്.
സണ്ണി ലിയോണി2005ല്‍ പുറത്തിറങ്ങിയ സണ്ണിയായിരുന്നു ആദ്യ ചിത്രം. 2013ലാണ് താരം പോണ് ഇന്‍ഡസ്ട്രിയോട് വിടപറയുന്നത്.
ഹിന്ദി ബിഗ് ബോസിന്റെ അഞ്ചാം സീസണിലൂടെയാണ് ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ താരം ശ്രദ്ധനേടുന്നത്. ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരം വളരെ പെട്ടെന്നാണ് ആരാധകരുടെ പ്രിയങ്കരിയായത്.
ഷോയില്‍ മത്സരിക്കുന്നതിനിടെയാണ് സംവിധായകന് മഹേഷ് ഭട്ട് താരത്തെ സമീപിച്ച് ജിസം 2 സിനിമയിലേക്ക് അവസരം വാഗ്ദാനം ചെയ്യുന്നത്.
2012ല്‍ ജിസം 2ലൂടെയാണ് സണ്ണി ലിയോണി ബോളിവുഡിലേക്ക് അരങ്ങേറിയത്. ചിത്രം വിജയമായി മാറിയതോടെ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായി.
ഇപ്പോള്‍ മലയാളത്തില്‍ അടക്കം തെന്നിന്ത്യയിലും സജീവമാണ് താരം. മമ്മൂട്ടിയുടെ മധുരരാജയിലെ ഒരു ഗാനരംഗത്തിലൂടെ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
ഡാനിയല്‍ വെബ്ബറാണ് സണ്ണി ലിയോണിയുടെ ഭര്‍ത്താവ്. 2011ലാണ് ഇരുവരും വിവാഹിതരാവുന്നത്.
2017ലാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ദമ്പതികള്‍ ദത്തെടുക്കുന്നത്. 2018ല്‍ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ആണ്‍കുട്ടികളും ഇവര്‍ക്ക് പിറന്നു.