മഴക്കാലത്ത് സൺസ്‌ക്രീൻ ഉപയോഗിക്കണോ?

സമകാലിക മലയാളം ഡെസ്ക്

പലർക്കുടെയും തെറ്റിദ്ധാരണയാണ് മഴക്കാലമായതിനാൽ സൂര്യപ്രകാശത്തിൽ നിന്നുള്ള യുവി രശ്മികൾ കുറവായിരിക്കുമെന്നും അതുകൊണ്ട് സൺസ്ക്രീൻ ഉപയോ​ഗിക്കേണ്ടതില്ലെന്നും. എന്നാൽ അങ്ങനെയല്ല...

Sunscreen in monsoon | Pinterest

മഴക്കാലമാണെങ്കിലും സൂര്യനിൽ നിന്നുള്ള യുവി-എ, യുവി-ബി രശ്മികൾ ഭൂമിയിൽ പതിക്കും. ഇത് ചർമത്തിൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. പി​ഗ്മെൻ്റേഷൻ കൂടാനും സ്കിൻ മോശമാകാനും കാരണമാകും.

Sunscreem everyday | Pinterest

ബൈക്ക് യാത്ര ചെയ്യുന്നവർ, കൂടുതൽ സമയം പുറത്തു ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ എന്നിവർ നിർബന്ധമായും സൺസ്ക്രീൻ പുരട്ടണം.

sunscreen | Pinterest

മഴക്കാലത്ത് ഏത് തരത്തിലുള്ള സൺസ്‌ക്രീൻ?

SPF 30–50 വരെ ഉള്ളത് ഉപയോ​ഗിക്കുന്നതാണ് നല്ലത്. അതോടൊപ്പം വാട്ടർ-റെസിസ്റ്റന്റ് ഫോർമുല തിരഞ്ഞെടുക്കാം. ഓയിലി സ്കിൻ ആണെങ്കിൽ ജെൽ ബേസ്. ഡ്രൈ സ്കിൻ ആണെങ്കിൽ മോയ്സ്ചറൈസിംഗ് സൺസ്‌ക്രീൻ ഉപയോ​ഗിക്കാം.

Sunscreen | Pinterest

എങ്ങനെ ഉപയോഗിക്കാം?

  • പുറത്തുപോകുന്നതിന് 15–20 മിനിറ്റ് മുൻപ് പുരട്ടുക

  • മുഖം, കഴുത്ത്, ചെവി എന്നിവ മറക്കരുത്

  • 2–3 മണിക്കൂറിന് ശേഷം വീണ്ടും പുരട്ടുക

Sunscreen | Pinterest

മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത്

  • സൂര്യപ്രകാശം കുറവായതു കൊണ്ട് ഒഴിവാക്കരുത്

  • SPF ഇല്ലാത്ത മോയ്സ്ചറൈസർ മാത്രം മതിയെന്ന് കരുതരുത്

  • വിയർപ്പും മഴയും വന്നാൽ വീണ്ടും അപ്ലൈ ചെയ്യുക

Sunscreen in Rainy season | Pinterest

ആരോഗ്യമുള്ള തിളക്കമുള്ള ചർമത്തിന് ദിവസേന സൺസ്‌ക്രീൻ ഒരു ശീലമാക്കാം.

Sunscreen | Pinterest
samakalika malayalam | file